Follow KVARTHA on Google news Follow Us!
ad

ദുരിതത്തില്‍ നിന്നും കരകയറി ശ്രീദേവി; 17,000 രൂപ മാസശമ്പളത്തില്‍ നഗരസഭാ ആരോഗ്യ വിഭാഗത്തില്‍ ശുചീകരണ തൊഴിലാളിയായി താത്കാലിക ജോലി നല്‍കിയുള്ള ഉത്തരവ് ലഭിച്ചുകഴിഞ്ഞു; താമസിക്കാന്‍ ഫ് ളാറ്റും നല്‍കുമെന്ന് വാഗ്ദാനം

കൈതമുക്ക് റെയില്‍വേ പുറമ്പോക്കിലെ ഫ് ളക്‌സ് മൂടിയ ചായ്പില്‍Thiruvananthapuram, News, Railway, Children, Trending, Kerala,
തിരുവനന്തപുരം: (www.kvartha.com 04.12.2019) കൈതമുക്ക് റെയില്‍വേ പുറമ്പോക്കിലെ ഫ് ളക്‌സ് മൂടിയ ചായ്പില്‍, വിശപ്പടക്കാന്‍ പൊന്നുമക്കള്‍ മണ്ണു വാരിത്തിന്നുന്നത് നിസ്സഹായതോടെ കണ്ടുനില്‍ക്കേണ്ടിവന്ന ശ്രീദേവി എന്ന ആ അമ്മയുടെ ദുരിതം മാറ്റിമറിച്ചത് കേവലം ഒരു ഫോണ്‍ കോള്‍ കൊണ്ടാണ്.

ദുരിതത്തില്‍ നിന്ന് 17,000 രൂപ മാസശമ്പളത്തിലേക്ക് ഒരൊറ്റ ദിവസത്തിന്റെ ദൂരമേ അവര്‍ക്ക് ഉണ്ടായുള്ളൂ. തന്റെ ആറു കുട്ടികളില്‍ നാലു പേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തപ്പോള്‍ത്തന്നെ ശ്രീദേവിക്ക് താത്കാലിക ജോലി നല്‍കുമെന്ന് മേയര്‍ കെ ശ്രീകുമാര്‍ പറഞ്ഞിരുന്നു. പറഞ്ഞ വാക്ക് അദ്ദേഹം കഴിഞ്ഞദിവസം തന്നെ പാലിക്കുകയും ചെയ്തു.

Sridevi and her children's life in better condition,Thiruvananthapuram, News, Railway, Children, Trending, Kerala

പൂജപ്പുര മഹിളാമന്ദിരത്തില്‍ കഴിയുന്ന ശ്രീദേവിക്ക് നഗരസഭാ ആരോഗ്യ വിഭാഗത്തില്‍ ശുചീകരണ തൊഴിലാളിയായി താത്കാലിക ജോലി നല്‍കിയുള്ള ഉത്തരവ് മേയര്‍ കൈമാറിയത് നേരിട്ടെത്തിയാണ്. 630 രൂപ ദിവസക്കൂലിയില്‍ മാസം 17,000 രൂപ.

ഇതുകൊണ്ടുമാത്രമായില്ല, നഗരസഭയ്ക്കു കീഴില്‍, പണി പൂര്‍ത്തിയായ ഫ് ളാറ്റുകളിലൊന്നില്‍ ശ്രീദേവിക്കും കുടുംബത്തിനും താമസം അനുവദിക്കുമെന്നും മേയര്‍ വാഗ്ദാനം നല്‍കിയിരുന്നു. കണ്ണമ്മൂല, കല്ലടിമുഖം, കരിമഠം എന്നിവിടങ്ങളിലാണ് നഗരസഭാ ഫ് ളാറ്റുകള്‍. ഇതിലൊന്നില്‍ ശ്രീദേവിക്കും മക്കള്‍ക്കും താമസിക്കാന്‍ നല്‍കും.

ശ്രീദേവിയെയും രണ്ട് കൈക്കുഞ്ഞുങ്ങളെയും താമസിപ്പിച്ചിരിക്കുന്ന മഹിളാ മന്ദിരത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനെ തുടര്‍ന്ന് താമസിക്കാന്‍ അസൗകര്യങ്ങളുണ്ട്. അതുകൊണ്ട് ഇവരെ വെള്ളനാട് പുനലാലിലെ ഡെയ്ല്‍ വ്യൂവിലേക്കു മാറ്റാനാണ് തീരുമാനം.

രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും ഉള്‍പ്പെടെ ശ്രീദേവിയുടെ നാലു കുട്ടികളാണ് തൈക്കാട് ശിശുക്ഷേമ സമിതിയില്‍ കഴിയുന്നത്. കുട്ടികള്‍ ബുധനാഴ്ച മുതല്‍ സ്‌കൂളില്‍ പോയിത്തുടങ്ങി. കുഞ്ഞുങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സമിതി അധികൃതര്‍ പറഞ്ഞു. പക്ഷേ, പ്രായത്തിനനുസരിച്ച് വേണ്ടുന്ന തൂക്കമില്ല. പോഷകാഹാരക്കുറവുമുണ്ട്.

കൂലിപ്പണിക്കാരനായ ഭര്‍ത്താവ് ആഹാരത്തിനുള്ള പണം പോലും നല്‍കാതിരുന്നതിനു പുറമെ മദ്യപിച്ചെത്തിയുള്ള മര്‍ദനവുമാണ് ഒരു വയസു വീതം മാത്രം പ്രായവ്യത്യാസമുള്ള ആറു കുഞ്ഞുങ്ങളുമായി ശ്രീദേവിയുടെ ജീവിതം നരകതുല്യമാക്കിയത്.

ചോദ്യം ചെയ്യാനെത്തുന്ന അയല്‍ക്കാരെ ശ്രീദേവിയുടെ ഭര്‍ത്താവ് ആട്ടിയോടിച്ചു. ഈ ദുരിതം കണ്ടവരിലാരോ ആണ് കഴിഞ്ഞ ശനിയാഴ്ച ശിശുക്ഷേമ സമിതിയിലേക്ക് ഫോണ്‍ ചെയ്ത് വിവരമറിയിച്ചത്. ആ ഒരു ഫോണ്‍ കോള്‍ ആണ് ശ്രീദേവിയുടെയും കുഞ്ഞുങ്ങളുടെയും ജീവിതം മാറ്റിവരച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sridevi and her children's life in better condition,Thiruvananthapuram, News, Railway, Children, Trending, Kerala.