Follow KVARTHA on Google news Follow Us!
ad

ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീമിന് സ്വര്‍ണ്ണം; നേപ്പാളിനെ പരാജയപ്പെടുത്തിയത് ബാലാദേവി നേടിയ എതിരില്ലാത്ത രണ്ട് ഗോളിന്

ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീമിന് സ്വര്‍ണ്ണം. തിങ്കളാഴ്ച നടന്ന ഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളി News, National, Sports, Football, Players, Nepal, Women, Srilanka, South Asian Games 2019: Indian women's football beat Nepal in Final
കാഠ്മണ്ഡു: (www.kvartha.com 09.12.2019) ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീമിന് സ്വര്‍ണ്ണം. തിങ്കളാഴ്ച നടന്ന ഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളിന് നേപ്പാളിനെ പരാജയപ്പെടുത്തി. മികച്ച ഫോമിലുള്ള ബാലാദേവിയാണ് ഇന്ത്യക്കായി രണ്ടു ഗോളുകളും നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ നേപ്പാളുമായി ഏറ്റുമുട്ടിയപ്പോഴും ബാലാദേവി തന്നെ ആയിരുന്നു നേപ്പാളിനെതിരെ ഗോള്‍ നേടിയത്. ടൂര്‍ണമെന്റില്‍ ആകെ 14 ഗോളുകള്‍ ഇന്ത്യ നേടിയിട്ടുണ്ട്. എന്നാല്‍ ഒരു ഗോള്‍ പോലും വഴങ്ങിയില്ല എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ ദക്ഷിണേഷ്യന്‍ ഗെയിംസിലും വനിതാ ചാമ്പ്യന്മാര്‍ ഇന്ത്യ തന്നെ ആയിരുന്നു. ആ ആധിപത്യം ഇപ്രാവിശ്യവും ദൃശ്യമായി. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു. ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ടീം ഫൈനലില്‍ എത്തിയത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ മാലിദ്വീപിനെ എതിരില്ലാത്ത അഞ്ചു ഗോളിന് പരാജയപ്പെടുത്തിയിരുന്നു. രണ്ടാം മത്സരത്തില്‍ ശ്രീലങ്കയെ എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. അവസാന മത്സരത്തില്‍ നേപ്പാളിനെ മറുപടിയില്ലാത്ത ഒരു ഗോളിനും തോല്‍പ്പിച്ചിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keyworda: News, National, Sports, Football, Players, Nepal, Women, Srilanka, South Asian Games 2019: Indian women's football beat Nepal in Final