Follow KVARTHA on Google news Follow Us!
ad

അരക്കെട്ടിന് പരിക്ക്; വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ നിന്നും ഭുവനേശ്വര്‍ കുമാര്‍ പുറത്ത്

അരക്കെട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന chennai, News, Sports, Injured, National,
ചെന്നൈ: (www.kvartha.com 14.12.2019) അരക്കെട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍നിന്നും ഭുവനേശ്വര്‍ കുമാര്‍ പുറത്ത്. ഭുവനേശ്വറിനു പകരം ഷാര്‍ദൂല്‍ താക്കൂറിനെ ടീമിലുള്‍പ്പെടുത്തി. പരിക്കിനെ തുടര്‍ന്ന് വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍നിന്നു പുറത്താകുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഭുവനേശ്വര്‍.

കഴിഞ്ഞ ബുധനാഴ്ച നടന്ന വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിനു ശേഷം അരയുടെ വലതു ഭാഗത്തു വേദനയുള്ളതായി ഭുവനേശ്വര്‍ അറിയിച്ചിരുന്നതായി ബിസിസിഐ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Shardul Thakur replaces injured Bhuvneshwar Kumar for ODIs against West Indies, Chennai, News, Sports, Injured, National

തുടര്‍ന്ന് ബിസിസിഐ മെഡിക്കല്‍ ടീമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഭുവനേശ്വറിനു പരിക്കേറ്റതായി കണ്ടെത്തി. ഭുവനേശ്വറിന്റെ ചികിത്സ സംബന്ധിച്ച കാര്യങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കും. താരത്തിന്റെ പരിക്കു വിദഗ്ധര്‍ നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബോളിങ് കോച്ച് ഭരത് അരുണ്‍ പ്രതികരിച്ചു.

2018 സെപ്റ്റംബറില്‍ നടന്ന ഏഷ്യ കപ്പിലാണ് ഷാര്‍ദൂല്‍ താക്കൂര്‍ അവസാനമായി ഏകദിന മത്സരം കളിച്ചത്. ഒക്ടോബറില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഒരു ടെസ്റ്റ് മത്സരവും ഷാര്‍ദൂല്‍ കളിച്ചു.

ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്‍ നേരത്തേ പരിക്കേറ്റു ടീമില്‍നിന്നു പുറത്തായിരുന്നു. ധവാന് പകരം മായങ്ക് അഗര്‍വാളിനെയാണു ടീമില്‍ ഉള്‍പ്പെടുത്തിയത്.

ഡെല്‍ഹിക്കു വേണ്ടി സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ കളിക്കുമ്പോള്‍ പരിക്കേറ്റ ധവാന് ട്വന്റി20 പരമ്പരയും നഷ്ടമായിരുന്നു. ട്വന്റി20യില്‍ ധവാന് പകരമെത്തിയത് സഞ്ജു വി സാംസണ്‍. പക്ഷേ സഞ്ജുവിനു കളിക്കാന്‍ അവസരം ലഭിച്ചില്ല.

2018 ഐപിഎല്‍ സീസണ്‍ മുതല്‍ പരിക്കില്‍ വലയുകയാണ് ഭുവനേശ്വര്‍ കുമാര്‍. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെയും ഭുവനേശ്വറിനു പരിക്കേറ്റു നാട്ടിലേക്കു മടങ്ങേണ്ടിവന്നു. ഇംഗ്ലണ്ടില്‍തന്നെ നടന്ന ഏകദിന ലോകകപ്പിനിടെയും ഭുവനേശ്വറിനു പിന്‍തുടയില്‍ പരിക്കേറ്റു. ലോകകപ്പ് സെമിയോടെ ഭുവനേശ്വര്‍ ടീമില്‍ തിരിച്ചെത്തി. പിന്നീട് ഇന്ത്യയില്‍ നടന്ന ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരായ മത്സരങ്ങളും താരത്തിനു നഷ്ടമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Shardul Thakur replaces injured Bhuvneshwar Kumar for ODIs against West Indies, Chennai, News, Sports, Injured, National.