Follow KVARTHA on Google news Follow Us!
ad

അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരികെ എത്തിയ മലയാളി അഞ്ചാം നാള്‍ നെഞ്ചുവേദനയെ തുടര്‍ന്ന് സൗദി അറേബ്യയില്‍ മരിച്ചു

അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരികെ എത്തിയ മലയാളി Riyadh, News, Obituary, Dead, Dead Body, Saudi Arabia, Gulf, World,
റിയാദ് : (www.kvartha.com 14.12.2019) അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരികെ എത്തിയ മലയാളി അഞ്ചാം നാള്‍ സൗദി അറേബ്യയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു. തൃശ്ശൂര്‍ സ്വദേശി രാധാകൃഷ്ണ (55) നാണ് അല്‍ഖസീം പ്രവശ്യയിലെ ബുറൈദയ്ക്ക് സമീപം ബദായത്തില്‍ മരിച്ചത്.

നെഞ്ചുവേദന അനുഭവപ്പെട്ട രാധാകൃഷ്ണനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി സൗദിയില്‍ ജോലി ചെയ്യുകയായിരുന്നു. നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Pravasi died in Saudi Arabia, Riyadh, News, Obituary, Dead, Dead Body, Saudi Arabia, Gulf, World

ഭാര്യ: അജിത, മക്കള്‍: അജയ് കൃഷ്ണ, ആര്യ കൃഷ്ണ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pravasi died in Saudi Arabia, Riyadh, News, Obituary, Dead, Dead Body, Saudi Arabia, Gulf, World.