ആശ്രമത്തില്‍ ഭക്ഷ്യവിഷബാധ; ഒരാള്‍ മരിച്ചു; മറ്റ് അന്തേവാസികള്‍ ചികിത്സയില്‍

കണ്ണൂര്‍ : (www.kvartha.com 31.12.2019) ആശ്രമത്തില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. മറ്റ് അന്തേവാസികള്‍ ചികിത്സയില്‍. ചപ്പാരപ്പാട് ഒടുവള്ളി ചുണ്ടക്കുന്ന് ദിവ്യകാരുണ്യ ആശ്രമത്തിലെ അന്തേവാസി ആന്ധ്ര സ്വദേശി ഗുണ്ടറാവുവിനെ (56) ആണ് ചൊവ്വാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞദിവസം ആശ്രമത്തില്‍ നടുവില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 93-94 ബാച്ചില്‍ പഠിച്ചവരുടെ സംഗമം സംഘടിപ്പിച്ചിരുന്നു.

ആശ്രമത്തിലെ അന്തേവാസികള്‍ക്കായി ഇവര്‍ ഉച്ചഭക്ഷണം നല്‍കിയിരുന്നു. ഉച്ചയ്ക്ക് കഴിച്ച ശേഷം ബാക്കി വന്ന നെയ്ച്ചോറും ചിക്കന്‍കറിയും രാത്രി വീണ്ടും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. ഈ ഭക്ഷണം രാത്രി വീണ്ടും കഴിച്ച സംഗമത്തില്‍ പങ്കെടുത്തവര്‍ക്കും ഭക്ഷ്യവിഷബാധയേറ്റു.

One dies in food poisoning, Kannur, News, Local-News, Obituary, Dead, Hospital, Treatment, Kerala

രാത്രി മുതല്‍ തന്നെ പലര്‍ക്കും വയറിളക്കവും ചര്‍ദിയും അനുഭവപ്പെട്ടു. ഒരാള്‍ എകെജി സഹകരണ ആശുപത്രിയിലും ബാക്കിയെല്ലാവരും ഒടുവള്ളി, നടുവില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ചികിത്സതേടി. ഗുണ്ടറാവുവിനെ ചൊവ്വാഴ്ച രാവിലെ ആശ്രമത്തിലാണ് മരിച്ചനിലയില്‍ കണ്ടത്. തളിപറമ്പ് പൊലീസും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: One dies in food poisoning, Kannur, News, Local-News, Obituary, Dead, Hospital, Treatment, Kerala.
Previous Post Next Post