Follow KVARTHA on Google news Follow Us!
ad

ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും പൗരത്വ രേഖയല്ലെന്ന് കോടതി; അനധികൃതമായി താമസിക്കുകയായിരുന്ന ബംഗ്ലാദേശ് സ്വദേശിനിക്ക് തടവ് ശിക്ഷ; ഹാജരാക്കിയ രേഖകള്‍ തള്ളി

ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും പൗരത്വ രേഖയല്ലെന്ന് മുംബൈ കോടതി. അനധികൃതമായി താമസിക്കുകയായിരുന്ന ബംഗ്ലാദേശ് News, National, Mumbai, Aadhar Card, Court, Court Order, Police, Case, Bangladesh, Women, Mumbai: Court says Aadhaar not citizenship proof, convicts Bangladeshi woman
മുംബൈ: (www.kvartha.com 14.12.2019) ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും പൗരത്വ രേഖയല്ലെന്ന് മുംബൈ കോടതി. അനധികൃതമായി താമസിക്കുകയായിരുന്ന ബംഗ്ലാദേശ് സ്വദേശിനി ഹാജരാക്കിയ രേഖകള്‍ തള്ളികൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തസ്ലീമ റൊബീയുല്‍(35) എന്ന യുവതിയാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നിയമപ്രകാരം കുറ്റക്കാരിയാണെന്ന് കണ്ടത്തിയത്. ഇന്ത്യയില്‍ അനധികൃതമായി പ്രവേശിച്ചതിനും താമസിച്ചതിനും ഒരു വര്‍ഷത്തേക്ക് കോടതി തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. മുംബൈ ദഹിസാറില്‍ താമസിച്ചു വരികയായിരുന്നു ഇവര്‍.

സ്ത്രീയെന്ന പരിഗണന വെച്ച് ശിക്ഷ ഇളവ് ചെയ്യണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ഇത് പരിഗണിച്ചില്ല. തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുന്നതാണെന്നും രാജ്യസുരക്ഷക്ക് എതിരാണെന്നും കോടതി പറഞ്ഞു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം റൊബീയുലിനെ നാട് കടത്താനുള്ള നടപടികള്‍ ആരംഭിക്കാനും കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജനന തീയതി, ജന്‍മസ്ഥലം, മാതാപിതാക്കള്‍, മാതാപിതാക്കളുടെ ജന്മസ്ഥലവും തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് പൗരത്വം തീരുമാനിക്കുന്നത്. ഇത് തെളിയിക്കേണ്ടത് പരാതിക്കാരിയുടെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു. താന്‍ പശ്ചിമ ബംഗാള്‍ സ്വദേശിയാണെന്നും മുംബൈയില്‍ 15 വര്‍ഷമായി താമസിക്കുന്നു എന്നുമുള്ള റൊബീയുലിന്റെ വാദങ്ങള്‍ കോടതി തള്ളി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Mumbai, Aadhar Card, Court, Court Order, Police, Case, Bangladesh, Women, Mumbai: Court says Aadhaar not citizenship proof, convicts Bangladeshi woman