Follow KVARTHA on Google news Follow Us!
ad

ന്യൂനപക്ഷ കമീഷന്‍ സെമിനാര്‍ ഡിസംബര്‍ ഏഴിന് കണ്ണൂരില്‍: വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ ക്ലാസെടുക്കും

സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ ഡിസംമ്പര്‍ ഏഴിന് കണ്ണൂരില്‍ ഏകദിന ബോധവത്കരണ സെമിനാര്‍ നടത്തുന്നു. Kerala, News, Kannur, Muslim, Sikh, Bank, Registration, Minority commission organizing one day seminar on 7th December
കണ്ണൂര്‍: (www.kvartha.com 02.12.2019) സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ ഡിസംബര്‍ ഏഴിന് കണ്ണൂരില്‍ ഏകദിന ബോധവത്കരണ സെമിനാര്‍ നടത്തുന്നു. ആദ്യമായാണ് ന്യൂനപക്ഷ കമീഷന്‍ കണ്ണൂരില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നത്. വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ ക്ലാസെടുക്കും.

ഭരണഘടനാ സ്ഥാപനങ്ങളിലും മറ്റുമുള്ള അവകാശങ്ങളുടെയും നിയമപരിരക്ഷയുടെയും വിവിധ വശങ്ങളെക്കുറിച്ച് മുസ്‌ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാഴ്‌സി, സൗരാഷ്ട്ര വിഭാഗങ്ങളെ ബോധവത്കരിക്കുന്നതിനാണ് സെമിനാര്‍ നടത്തുന്നത്.

കണ്ണൂര്‍ പഴയ ബസ്‌സ്റ്റാന്‍ഡിന് സമീപമുള്ള കണ്ണൂര്‍ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ സെമിനാര്‍ ആരംഭിക്കും. ഡിസംബര്‍ അഞ്ചിന് മുമ്പ് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കമീഷന്‍ കൈപ്പുസ്തകവും മറ്റ് ആനുകൂല്യ ബ്രോഷറുകളും ലഭിക്കും.

സെമിനാര്‍ വിജയിപ്പിക്കുന്നതിന് വിവിധ ന്യൂനപക്ഷ പിന്നാക്ക സംഘടനാ സാരഥികള്‍ നേതൃത്വം നല്‍കുന്ന വിപുലമായ സ്വാഗതസംഘമാണ് രംഗത്തുള്ളത്.

സ്വാഗതസംഘം ഭാരവാഹികള്‍: ഫാദര്‍ ജോസഫ് കാവനാട്ടില്‍ (ചെയര്‍മാന്‍) പി ടി മുഹമ്മദ് മാസ്റ്റര്‍ (വൈസ് ചെയര്‍മാന്‍) അഡ്വ. മുബഷിറലി (കണ്‍.) പാസ്റ്റര്‍ ഡെന്നീസ് സ്പടികം, പി സി ജാസ്മിന്‍ (ജോ. കണ്‍.).

പബ്ലിസിറ്റി കമ്മിറ്റി: അബ്ദുല്‍ബാഖി (കണ്‍.) കെ കെ ഫിറോസ്, പി ഡി ജോണ്‍സണ്‍, അഫ്‌സല്‍ മഠത്തില്‍, ജേക്കബ് വെണ്ണായപള്ളില്‍ (ജോ. കണ്‍.) മീഡിയ: സി കെ എ ജബ്ബാര്‍ (കണ്‍.) ആന്റണി നൊറോറ, ഫാദര്‍ ജോയ് ജെ ഡേവിഡ്, എ പി താജുദ്ദീന്‍ (ജോ. കണ്‍.), ഭക്ഷണ വകുപ്പ്: ഫ്രാന്‍സിസ് മുളന്താനം (കണ്‍.), അബ്ദുല്‍ഖാദര്‍, വര്‍ഗീസ് (ജോ. കണ്‍.), വളണ്ടിയര്‍ വകുപ്പ്: ഷേര്‍ളി (കണ്‍.) അഡ്വ. ആദില്‍ മുസ്തഫ, ഫാദര്‍ മാത്യു ശാസ്താംപടവില്‍, അഫ്‌സല്‍ കയ്യങ്കോട്, സിസ്റ്റര്‍ ജിബി ഗോണ്‍സാല്‍വേസ് (ജോ. കണ്‍.).


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kannur, Muslim, Sikh, Bank, Registration, Minority commission organizing one day seminar on 7th December