Follow KVARTHA on Google news Follow Us!
ad

നിങ്ങള്‍ക്ക് ഫസല്‍ കോയമ്മ തങ്ങളെ അറിയുമോ; വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജി എന്നൊരു പേരറിയുമോ; ബ്രിട്ടീഷുകാരെ തോല്‍പ്പിച്ചവരാണ് ഏറനാട്ടെ മാപ്പിളമാര്‍; അവരെയാണ് നിങ്ങള്‍ നാടുകടത്താന്‍ ശ്രമിക്കുന്നത്; നിയമസഭയില്‍ ചരിത്രം എണ്ണിപ്പറഞ്ഞ് എം സ്വരാജ് എം എല്‍ എ

നിങ്ങള്‍ക്ക് ഫസല്‍ കോയമ്മ തങ്ങളെ അറിയുമോ. വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജി എന്നൊരു പേരറിയുമോ. ബ്രിട്ടീഷുകാരെ News, Kerala, Thiruvananthapuram, Assembly, Britain, History, RSS, BJP, M Swaraj MLA, M Swaraj MLA's Speech against RSS and BJP
തിരുവനന്തപുരം: (www.kvartha.com 31.12.2019) നിങ്ങള്‍ക്ക് ഫസല്‍ കോയമ്മ തങ്ങളെ അറിയുമോ. വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജി എന്നൊരു പേരറിയുമോ. ബ്രിട്ടീഷുകാരെ തോല്‍പ്പിച്ചവരാണ് ഏറനാട്ടെ മാപ്പിളമാര്‍. അവരെയാണ് നിങ്ങള്‍ നാടുകടത്താന്‍ ശ്രമിക്കുന്നത്. നിയമസഭയില്‍ ചരിത്രം എണ്ണിപ്പറഞ്ഞ് എം സ്വരാജ് എംഎല്‍എ നടത്തിയ പ്രസംഗം ശ്രദ്ധേയമായി.

പൗരത്വ നിയമത്തിന് എതിരായി നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയിലാണ് ആര്‍എസ്എസിനെയും കേന്ദ്രസര്‍ക്കാരിനെയും എം സ്വരാജ് എംഎല്‍എ രൂക്ഷമായി വിമര്‍ശിച്ചത്. ഭരണഘടനയുടെ 14, 15 വകുപ്പുകളെ ഇല്ലാതാക്കുന്നതാണ് ഈ നിയമമെന്ന് സ്വരാജ് പറഞ്ഞു. കേവലം മുസ്ലീംകളെ ബാധിക്കുന്ന ഒരു വിഷയമല്ല പൗരത്വ ഭേദഗതി നിയമമെന്നും രാജ്യത്തിന്റെ നിലനില്‍പിന് വേണ്ടിയാണ് ഈ പ്രതിഷേധങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

'നിങ്ങളെന്നെ മുന്നില്‍ നിന്നും വെടിവച്ചുകൊല്ലണം എന്ന് പറഞ്ഞ ആലി മുസ്ല്യാരുടെ നാടാണിത്, ധീരന്‍മാരുടെ നാടാണിത്. ഇന്ത്യയില്‍ ഒരിടത്ത് മാത്രമാണ് ബ്രിട്ടീഷ് പട്ടാളത്തോട് സാധരണക്കാര്‍ നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ളു. അത് മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരാണ്. ബ്രിട്ടീഷുകാരെ തോല്‍പ്പിച്ചവരാണ് ഏറനാട്ടെ മാപ്പിളമാര്‍. അവിടെ ഇപ്പോഴും യുദ്ധ സ്മാരകമുണ്ട്. ബ്രിട്ടിഷുകാരെ ആ പ്രൗഡ ഗംഭീരമായ ഭൂതകാലം നിലനില്‍ക്കുമ്പോഴാണ് നിങ്ങള്‍ ഒരു ജനതയെ ആകമാനം സംശയത്തിന്റെ മുനയില്‍ നിര്‍ത്തി തുടച്ച് നീക്കാന്‍ ശ്രമിക്കുന്നതെന്നും എം സ്വരാജ് എംഎല്‍എ അറിയിച്ചു.


ദശലക്ഷക്കണക്കിന് ജൂതന്‍മാരെ കൊന്നൊടുക്കിയ ഹിറ്റ്‌ലര്‍ക്ക്, പത്താം വര്‍ഷം ആത്മഹത്യ ചെയ്യേണ്ടിവന്നു. അതാണ് ചരിത്രം. നരേന്ദ്രമോദി സര്‍ക്കാറിനോട് ഓര്‍മ്മിപ്പിക്കാനുള്ളത് ചരിത്രം മറക്കുന്നവരെ ചരിത്രം ശിക്ഷിക്കും എന്നാണ്. അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നത് അവരുടെ മതം നോക്കിയാവരുത് മനുഷ്യത്വം നോക്കിയാവണം എന്നും സ്വരാജ് ഓര്‍മ്മിപ്പിച്ചു.

ഈ നിയമം ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തും, ഇന്ത്യയെ ഒറ്റുപ്പെടുത്തും. സൗദിയിലെ രാജാവ് ലോകരാഷ്ട്രങ്ങളുടെ സമ്മേളനം വിളിക്കുന്നു. മദ്ധ്യേഷ്യയില്‍ ജീവിക്കുന്ന ദശലക്ഷക്കണക്കിന് വരുന്ന ഇന്ത്യക്കാരെ ബാധിക്കുന്ന വിഷയമാണിതെന്നും സ്വരാജ് ചര്‍ച്ചയില്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Thiruvananthapuram, Assembly, Britain, History, RSS, BJP, M Swaraj MLA, M Swaraj MLA's Speech against RSS and BJP