Follow KVARTHA on Google news Follow Us!
ad

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം പുകയുന്നു; തണുപ്പിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട് മോദിയും ഷായും; അസമിലും ത്രിപുരയിലും സൈന്യത്തെ വിന്യസിച്ചു

പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമില്‍ പുകയുന്ന പ്രതിഷേധംNew Delhi, News, Politics, Trending, Prime Minister, Narendra Modi, BJP, Parliament, National,
ന്യൂഡെല്‍ഹി: (www.kvartha.com 12.12.2019) പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമില്‍ പുകയുന്ന പ്രതിഷേധം തണുപ്പിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. സംസ്ഥാനത്ത് തുടരുന്ന പ്രതിഷേധത്തിന് അയവ് വരുത്താന്‍ അമിത് ഷാ അസമിലെ നേതാക്കളുമായി ചര്‍ച്ചകളും കൂടിക്കാഴ്ചകളും നടത്തും.

അതേസമയം, പൗരത്വ ഭേദഗതി ബില്‍ നിയമമായതില്‍ അസമിലെ 'സഹോദരീ സഹോദരന്മാര്‍' ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിട്ടുണ്ട്. അസമിലെ ജനങ്ങളുടെ അവകാശങ്ങളും, വ്യക്തിത്വവും മനോഹരമായ സംസ്‌കാരവും ആര്‍ക്കും തട്ടിയെടുക്കാന്‍ കഴിയില്ലെന്നും അത് വളരുകയും പുഷ്ടിപ്പെടുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് മോദിയുടെ പ്രതികരണം.

'Landmark day' says PM Modi as CAB clears Parliament; violent protests rage in Assam,New Delhi, News, Politics, Trending, Prime Minister, Narendra Modi, BJP, Parliament, National

അതേസമയം സ്ഥിതിഗതികള്‍ വഷളായതിനെ തുടര്‍ന്ന് അസമിലും ത്രിപുരയിലും കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ബി ജെ പി നേതാക്കളുടെ വീടുകള്‍ക്ക് നേരെയും ആക്രമണം നടക്കുന്നുണ്ട്. ഗുവാഹത്തിയില്‍ പ്രഖ്യാപിച്ച അനിശ്ചിതകാല കര്‍ഫ്യു ഇപ്പോഴും തുടരുകയാണ്. സംസ്ഥാനത്ത് മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങളും ഇങ്ങോട്ടേക്കുള്ള വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

വിവാദ പൗരത്വ ഭേദഗതി ബില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടെ പാര്‍ലമെന്റ് കഴിഞ്ഞദിവസമാണ് പാസാക്കിയത്. 105ന് എതിരെ 125 വോട്ടുകള്‍ക്കാണ് രാജ്യസഭ ബില്‍ പാസാക്കിയത്. 80നെതിരെ 311വോട്ടുകള്‍ക്ക് കഴിഞ്ഞ ദിവസം ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു.

രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ബില്‍ നിയമമാകും. ഇതോടെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് മതപീഡനത്തെ തുടര്‍ന്ന് 2014 ഡിസംബര്‍ 31 വരെ ഇന്ത്യയിലേക്ക് കുടിയേറി ആറ് വര്‍ഷം കഴിഞ്ഞ ഹിന്ദു, സിക്ക്, ജൈന, ബുദ്ധ, ക്രിസ്ത്യന്‍, പാഴ്‌സി വിഭാഗക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് വഴിയൊരുങ്ങും.

അതേസമയം മുസ്ലീം കുടിയേറ്റക്കാരെ പൗരത്വം നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ്, മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  'Landmark day' says PM Modi as CAB clears Parliament; violent protests rage in Assam,New Delhi, News, Politics, Trending, Prime Minister, Narendra Modi, BJP, Parliament, National.