Follow KVARTHA on Google news Follow Us!
ad

കണ്ണൂര്‍ വിമാനത്താവള ഒന്നാം വാര്‍ഷികാഘോഷം വര്‍ണശബളമാക്കാന്‍ നാടൊരുങ്ങി

കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഒന്നാം വാര്‍ഷികാഘോഷം വിപുലമായ Kerala, News, Kannur, Kannur Airport, Anniversary, Chief Minister, Flight, Ministers, Kannur Airport Celebrates 1st Anniversary, the villagers ready to make it colourful
കണ്ണൂര്‍: (www.kvartha.com 04.12.2019) കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഒന്നാം വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ നടത്തും. ഡിസംബര്‍ ഒമ്പതിന് രാവിലെ ഒമ്പതുമണിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നതോടുകൂടി ചടങ്ങുകള്‍ ആരംഭിക്കും. 9.25ന് അനാഥാലയങ്ങളിലെ കുട്ടികള്‍ക്കായുള്ള പ്രത്യേക വിമാനം മുഖ്യമന്ത്രി ഫ്‌ളാഗ്ഓഫ് ചെയ്യും. വിമാനത്തില്‍ കുട്ടികളോടൊപ്പം പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് യാത്ര ചെയ്യുകയും മാജിക് പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യും.

തുടര്‍ന്ന് ആര്‍ട്ട് ഗാലറി, ഇന്റര്‍നാഷണല്‍ ലോഞ്ച്, ടൂറിസം ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍, സൗജന്യ വൈഫൈ സേവനം എന്നിവയുടെ ഉദ്ഘാടനം നടക്കും. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അനുവദിച്ച പ്രദര്‍ശന വിമാനം10.30ന് മുഖ്യമന്ത്രി അനാച്ഛാദനം ചെയ്യും. മന്ത്രി ഇ പി ജയരാജന്‍ ആധ്യക്ഷ്യം വഹിക്കുന്ന ചടങ്ങില്‍ മന്ത്രി കെ കെ ശൈലജ മുഖ്യാതിഥിയാകും. തുടര്‍ന്ന് 2018 ഡിസംബര്‍ ഒമ്പതിന് കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നും അബുദാബിയിലേക്കുള്ള ആദ്യ വിമാനത്തില്‍ യാത്ര ചെയ്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.

വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജീവനക്കാരുടെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നടും. ഫോട്ടോ പ്രദര്‍ശനം, വിവിധ മത്സരങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, ജീവനക്കാരുടെ ഒത്തുചേരല്‍ തുടങ്ങിയ പരിപാടികളും നടക്കും.

ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഒമ്പതിന് കണ്ണൂര്‍ എയര്‍പോര്‍ട്ടിലൂടെ യാത്ര ചെയ്യുന്ന 4000 യാത്രക്കാര്‍ക്ക് സ്പീഡ് വിംഗ്‌സ് നല്‍കുന്ന സമ്മാനങ്ങള്‍ ഉണ്ടായിരിക്കും.

എട്ടിന് കാലത്ത് കാനന്നൂര്‍ സൈക്ലിംഗ് ക്ലബിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍, തലശ്ശേരി, കൂത്തുപറമ്പ്, തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും എയര്‍പോര്‍ട്ടിലേക്ക് സൈക്കിള്‍ റാലി ഉണ്ടായിരിക്കും. ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ അഞ്ചിന് കാലത്ത് പയ്യന്നൂര്‍ കവ്വായിയില്‍ നിരവധിപേര്‍ പങ്കെടുക്കുന്ന കയാക്കിംഗ്, ഡിസംബര്‍ എട്ടിന് ആദ്യ വിമാനയാത്രക്കാരുടെ എയര്‍പോര്‍ട്ട് സെമിനാര്‍ തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്.

കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 'ആദ്യ വര്‍ഷം' എന്ന പേരില്‍ ഒരു മെഗാ ഇവന്റ് ഡിസംബര്‍ ഒമ്പതിന് വൈകുന്നേരം ആറ് മണി മുതല്‍ 10 മണി വരെ കണ്ണൂര്‍ ബര്‍ണ്ണശേരിയിലുള്ള ഇ കെ നായനാര്‍ മെമ്മോറിയല്‍ അക്കാദമിയില്‍ നടക്കും. ചടങ്ങിന്റെ ഉദ്ഘാടനം മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിക്കും. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍,കെ കെ ശൈലജ, ഇ ചന്ദ്രശേഖരന്‍, എ കെ ശശീന്ദ്രന്‍, ജില്ലയിലെ എം പിമാര്‍, എംഎല്‍എമാര്‍ തുടങ്ങി രാഷ്ട്രീയ-സാമൂഹ്യ-വ്യാപാര മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.

പരിപാടിയോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരികോത്സവത്തില്‍ പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് സംബന്ധിക്കും. സിനിമാതാരം ഷംന കാസിമും സംഘവും അവതരിപ്പിക്കുന്ന നൃത്തവും സിനിമാ പിന്നണി ഗായിക രഞ്ജിനി ജോസും സംഘവും ഒരുക്കുന്ന സംഗീത വിരുന്നും ചടങ്ങിന്റെമാറ്റുകൂട്ടും.

സിനിമാ താരം സനുഷ, സിനിമാ പിന്നണി ഗായിക സയനോര ഫിലിപ് തുടങ്ങിയവരും അണിചേരും. ജെസിയും സംഘവും അവതരിപ്പിക്കുന്ന കഥക് നൃത്തവും ആഘോഷത്തിന്റെ ഭാഗമായി നടക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kannur, Kannur Airport, Anniversary, Chief Minister, Flight, Ministers, Kannur Airport Celebrates 1st Anniversary, the villagers ready to make it colourful