പാര്‍ലമെന്ററി യോഗം അവസാനിപ്പിച്ചത് പുല്ലാങ്കുഴലൂതി; ഐഎസ്ആര്‍ഒ ശാസ്ത്രജന്റെ പ്രകടനത്തിന് നൂറു മാര്‍ക്ക്; അഭിനന്ദനങ്ങളുമായി ആയിരങ്ങള്‍

ബംഗളൂരു: (www.kvartha.com 31.12.2019) പുല്ലാങ്കുഴലൂതി പാര്‍ലമെന്ററി യോഗം അവസാനിപ്പിച്ച ഐഎസ്ആര്‍ഒ ശാസ്ത്രജന്റെ പ്രകടനത്തിന് നൂറു മാര്‍ക്ക്. വീഡിയോ വൈറലായതോടെ അഭിനന്ദനങ്ങളുമായെത്തിയത് ആയിരങ്ങളാണ്. പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മറ്റി പാനല്‍ കൂടിക്കാഴ്ചയാണ് ഐ.എസ്.ആര്‍.ഒ ശാസ്ത്രജന്‍ യു.ആര്‍ റാവു സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍ പി കുഞ്ഞികൃഷ്ണന്‍ പുല്ലാങ്കുഴലൂതി അവസാനിപ്പിച്ചത്.

രാജ്യസഭാ എംപി ജയറാം രമേശാണ് പ്രകടനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. കുഞ്ഞികൃഷ്ണന്‍ ഒരു പ്രൊഫഷണല്‍ കലാകാരനാണെന്നും രമേഷ് തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ വ്യക്തമാക്കി.


വാതപി ഗണപതി ഭജെയാണ് അദ്ദേഹം അവതരിപ്പിച്ചത്. കുഞ്ഞികൃഷ്ണന്റെ പുല്ലാങ്കുഴല്‍ പ്രകടന വീഡിയോ പലരും ഷെയര്‍ ചെയ്തു. ശാസ്ത്രജ്ഞന്റെ കഴിവിനെ പ്രശംസിച്ചുകൊണ്ട് നിര്‍വധിപ്പേര്‍ പോസ്റ്റില്‍ കമ്മന്റുകളും രേഖപ്പെടുത്തി.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, ISRO, Parliament, Bangalore, Video, Rajya Sabha, Twitter, post, Isro official ends meeting with melodious flute performance
Previous Post Next Post