Follow KVARTHA on Google news Follow Us!
ad

''നിങ്ങളില്‍ പലരും പൗരത്വ ബില്‍ പാസാക്കുന്നത് ആഘോഷിക്കുമ്പോള്‍, വടക്കുകിഴക്കന്‍ ഭാഗത്തുള്ള ഞങ്ങളുടെ സഹോദരീ സഹോദരന്മാരെ മറക്കരുത്... അവര്‍ കടുത്ത ആശങ്കയിലാണ്''; പ്രേക്ഷകരെ അത്ഭുതപ്പെടുത്തി ചരിത്രത്തില്‍ ആദ്യമായി മോദി സര്‍ക്കാറിനെതിരെ തിരിഞ്ഞ് എന്‍ഡിഎ സര്‍ക്കാരിന്റെ നാവായിരുന്ന റിപ്പബ്ലിക്കന്‍ ചാനല്‍ മോധാവി അര്‍ണബ് ഗോസ്വാമി

''നിങ്ങളില്‍ പലരും പൗരത്വ ബില്‍ പാസാക്കുന്നത് ആഘോഷിക്കുമ്പോള്‍New Delhi, News, Politics, Controversy, Criticism, Trending, Narendra Modi, BJP, National,
ന്യൂഡെല്‍ഹി: (www.kvartha.com 13.12.2019)  ''നിങ്ങളില്‍ പലരും പൗരത്വ ബില്‍ പാസാക്കുന്നത് ആഘോഷിക്കുമ്പോള്‍, വടക്കുകിഴക്കന്‍ ഭാഗത്തുള്ള ഞങ്ങളുടെ സഹോദരീ സഹോദരന്മാരെ മറക്കരുത്... അവര്‍ കടുത്ത ആശങ്കയിലാണ്'', ''രാഷ്ട്രീയമായി, ഇത് നരേന്ദ്ര മോദി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ വിജയമാണ്, മോദി സര്‍ക്കാറിന്റെ ഏറ്റവും വിശ്വസ്തനായ മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയുടെ വാക്കുകളാണിവ.

അതേസമയം എന്‍ഡിഎ സര്‍ക്കാരിന്റെ നാവായിരുന്ന റിപ്പബ്ലിക്കന്‍ ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിയുടെ ഈ വാക്കുകളില്‍ പ്രേക്ഷകര്‍ അന്തംവിട്ടിരിക്കയാണ്. കാരണം മോദി സര്‍ക്കാറിന്റെ ഏറ്റവും വിശ്വസ്തനായ മാധ്യമ പ്രവര്‍ത്തകനായാണ് റിപ്പബ്ലിക്കന്‍ ടിവി വാര്‍ത്താ മോധാവി അര്‍ണബ് ഗോസ്വാമി അറിയപ്പെടുന്നത്.

Citizenship Bill a 'big mistake', states Arnab Goswami,New Delhi, News, Politics, Controversy, Criticism, Trending, Narendra Modi, BJP, National

പല സന്നിദ്ധഘട്ടങ്ങളിലും എന്‍ഡിഎ സര്‍ക്കാരിന്റെ നാവായിരുന്നു ഈ മാധ്യമ പ്രവര്‍ത്തകന്‍. എന്നാല്‍ ചരിത്രത്തില്‍ ആദ്യമായി മോദി സര്‍ക്കാറിനെതിരെ തിരിഞ്ഞിരിക്കയാണ് ഈ മാധ്യമ പ്രവര്‍ത്തകന്‍. ബുധനാഴ്ച രാത്രിയിലെ ചാനല്‍ പരിപാടിയിലാണ് പ്രേക്ഷരെ അത്ഭുതപ്പെടുത്തിക്കൊണ്ട് പൗരത്വഭേദഗതി ബില്ലില്‍ മോദി സര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ടുള്ള അര്‍ണബിന്റെ പരാമര്‍ശം.

പൗരത്വ ഭേദഗതി ബില്ലിനെതിരെ അര്‍ണബ് ഗോസ്വാമി ശബ്ദമുയര്‍ത്തുന്നത് ഇതാദ്യമല്ല. ഡിസംബര്‍ നാലിന് മന്ത്രിസഭ പാസാക്കിയപ്പോള്‍ അര്‍ണബ് ബില്ലിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ബിജെപിയുടെ നയങ്ങളെ കണ്ണടച്ച് പിന്താങ്ങാറുള്ള അര്‍ണബിന്റെ വിമര്‍ശനം പ്രേക്ഷകരെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. വിവാദമായ ബില്‍ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍, പ്രത്യേകിച്ച് അസമിലും ത്രിപുരയിലും അക്രമാസക്തമായ പ്രതിഷേധത്തിന് കാരണമായി കഴിഞ്ഞു.

അസമിലെ ഗുവാഹത്തി സ്വദേശിയാണ് അര്‍ണബ്. ''തെറ്റ് തെറ്റാണെന്ന് ബിജെപി മനസ്സിലാക്കണം... അസമില്‍, ബംഗ്ലാദേശികളുടെ അനധികൃത നുഴഞ്ഞുകയറ്റം സംസ്ഥാനത്തിന് എന്ത് ചെയ്തുവെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്തതിനേക്കാള്‍ വലിയ തെറ്റാണ് പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവന്നതിലൂടെ ബിജെപി നടത്തിയതെന്ന് അര്‍ണബ് കുറ്റപ്പെടുത്തി.

ഇന്ത്യയിലേക്ക് വിദേശികള്‍ അനധികൃതമായി നുഴഞ്ഞുകയറുന്നതാണ് പ്രശ്‌നം. ആ വിദേശികള്‍ ഏത് മതമാണ് പിന്തുടരുന്നത് എന്നതല്ല പ്രശ്‌നം,''. പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള ഹിന്ദുക്കള്‍ മലേഷ്യ, ജോര്‍ദാന്‍, അല്ലെങ്കില്‍ വത്തിക്കാന്‍ സിറ്റി എന്നിവിടങ്ങളിലേക്ക് പോകട്ടെ എന്നും അര്‍ണബ് പറഞ്ഞു.

അതേസമയം പൗരത്വ ഭേദഗതി ബില്ലിന് രാജ്യസഭ അംഗീകാരം നല്‍കിയതോടെ രാജ്യത്തൊട്ടാകെ പ്രതിഷേധം കത്തുകയാണ്. ദേശീയ പൗരത്വ രജിസ്റ്റര്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കുന്ന അസമിലാണ് പ്രതിഷേധം തെരുവുകളില്‍ നിന്ന് തെരുവുകളിലേക്ക് പടര്‍ന്നുപിടിക്കുന്നത്.

പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ അസമില്‍ മൂന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. ദില്‍ബ്രുഗയില്‍ ആര്‍ എസ് എസ് ജില്ലാ ഓഫീസിന് പ്രതിഷേധക്കാര്‍ കഴിഞ്ഞദിവസം രാത്രി തീയിട്ടപ്പോള്‍ തേജ്പൂര്‍, സദിയ എന്നിവിടങ്ങളില്‍ ആര്‍ എസ് എസ് ഓഫീസുകള്‍ അടിച്ചുതകര്‍ത്തു.

ബിജെപി ഓഫീസുകള്‍ക്കും പൊലീസിനും നേരെ വ്യാപക ആക്രമണമാണ് നടക്കുന്നത്. കഴിഞ്ഞദിവസം രാത്രി കേന്ദ്രമന്ത്രിയുടെ വസതിക്ക് നേരെയും ആക്രമണം നടന്നിരുന്നു. അസമിലെ പ്രതിഷേധാഗ്‌നിയുടെ തീവ്രത മറച്ചുപിടിക്കാന്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചെങ്കിലും അതൊന്നും കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യത്തിന് മതിയാകുന്നവയല്ല.

രണ്ട് ദിവസംകൂടി ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ തേസ്പൂരില്‍ ആര്‍ എസ് എസ് ഓഫീസിന് നേരെയാണ് പ്രക്ഷോഭകാരികള്‍ ആക്രമണം നടത്തിയത്. കരിങ്കൊടി നാട്ടിയാണ് പ്രതിഷേധം തുടങ്ങിയത്. അര്‍ധ സൈനിക വിഭാഗം പ്രതിഷേധക്കാരെ അടിച്ചൊതുക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് വാഹനത്തിന് തീയിട്ടായിരുന്നു പ്രതിഷേധക്കാര്‍ ഇതിനെ നേരിട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Citizenship Bill a 'big mistake', states Arnab Goswami,New Delhi, News, Politics, Controversy, Criticism, Trending, Narendra Modi, BJP, National.