സൗദിയിലെ കടകള്‍ ബുധനാഴ്ച മുതല്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കും

റിയാദ്: (www.kvartha.com 31.12.2019) സൗദിയിലെ എല്ലാ കടകളും മറ്റ് വാണിജ്യ സ്ഥാപനങ്ങളും 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മുനിസിപ്പല്‍ ഗ്രാമീണകാര്യ മന്ത്രാലയം. ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി ക്യാമറകള്‍ സ്ഥാപനങ്ങളില്‍ ഘടിപ്പിച്ചിരിക്കണമെന്ന പ്രധാന വ്യവസ്ഥയിലാണ് ഇതിനാവശ്യമായ ലൈസന്‍സ് അനുവദിക്കുന്നത്. ക്യാമറയടക്കം സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ ഉറപ്പാക്കിയ ശേഷമായിരിക്കും ലൈസന്‍സ് നല്‍കുന്നത്.

എന്നാല്‍ കടകളുടെ പ്രവൃത്തി സമയം ദീര്‍ഘിപ്പിച്ചാലും തൊഴിലാളികളെ കൊണ്ട് അധികസമയം ജോലി ചെയ്യാന്‍ അനുവദിക്കില്ല. നിയമം അനുശാസിക്കുന്ന സമയം മാത്രമെ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കൂവെന്ന കാര്യം ഉറപ്പാക്കാനായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കും. സ്ഥാപനത്തിന്റെ വിസ്തീര്‍ണം കണക്കാക്കിയാണ് 24 മണിക്കൂര്‍ ലൈസന്‍സ് ഫീസ് തീരുമാനിക്കുന്നത്.

എന്നാല്‍ അത് ഒരു ലക്ഷം റിയാലില്‍ കവിയില്ല. ഫാര്‍മസികള്‍, കല്യാണമണ്ഡപങ്ങള്‍, വിശ്രമസേങ്കതങ്ങള്‍, ആതുരാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍, ഹോട്ടലുകള്‍, ഹോട്ടല്‍ സ്യൂട്ടുകള്‍, റിസോര്‍ട്ടുകള്‍ എന്നീ വിഭാഗം സ്ഥാപനങ്ങളെ ലൈസന്‍സ് ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Riyadh, News, Gulf, World, shop, Labours, Businesses and shops to open 24 hours in Saudi

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Riyadh, News, Gulf, World, shop, Labours, Businesses and shops to open 24 hours in Saudi 
Previous Post Next Post