Follow KVARTHA on Google news Follow Us!
ad

നാളേക്ക്.. നല്ലതിന് ലഹരിയോട് നോ പറയാം; ലഹരി വിരുദ്ധ സന്ദേശമായി കവര്‍ ഫോട്ടോ മാറ്റി സോഷ്യല്‍ മീഡിയ ക്യാമ്പയിന് തുടക്കമിട്ട് മുഖ്യമന്ത്രി

Kerala, Thiruvananthapuram, News, Drugs, Pinarayi vijayan, Chief Minister, Facebook, Anti drug campaign started by CM Pinarayi Vijayan ലഹരി വിരുദ്ധ സന്ദേശമായി ഫെയ്‌സ്ബുക്ക് കവര്‍ ഫോട്ടോ മാറ്റി സോഷ്യല്‍ മീഡിയ ക്യാമ്പയിന് മുഖ്യമന്ത്രി തുടക്കമിട്ടു. എല്ലാവരും ഇതുമായി സഹകരിച്ച് 'വിമുക്തി' ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
തിരുവനന്തപുരം: (www.kvartha.com 31/12/2019)  ലഹരി വിരുദ്ധ സന്ദേശമായി ഫെയ്‌സ്ബുക്ക് കവര്‍ ഫോട്ടോ മാറ്റി സോഷ്യല്‍ മീഡിയ ക്യാമ്പയിന് മുഖ്യമന്ത്രി തുടക്കമിട്ടു. എല്ലാവരും ഇതുമായി സഹകരിച്ച് 'വിമുക്തി' ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

പുതുതലമുറയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചുവരികയാണ്. അത് ഇല്ലാതാക്കുന്നത് വരും തലമുറയിലെ മികവുറ്റ തലച്ചോറുകളെയും കഴിവുകളെയുമാണ്. സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരിയെന്ന കൊടുംവിപത്തിനെതിരെ കേരള സര്‍ക്കാറും എക്സൈസ് വകുപ്പും വിമുക്തി ക്യാമ്പയിനിലൂടെ മുന്‍കൈ എടുക്കുകയാണ്. ക്യാമ്പയിന്റെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗിച്ച് പരമാവധി ആളുകളില്‍ ഈ സന്ദേശം എത്തിക്കാന്‍ ഉദ്ദേശിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞു.

പുതുവത്സര ദിനത്തിന് മുന്നോടിയായി കവര്‍ ഫോട്ടോ ലഹരി വിരുദ്ധ സന്ദേശമായി മാറ്റം വരുത്തുകയാണെന്നും ഈ ക്യാമ്പയിന് ഓരോരുത്തരുടെയും പ്രയത്നവും പിന്തുണയും സര്‍ക്കാറിനോടൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Drugs, Pinarayi vijayan, Chief Minister, Facebook, Anti drug campaign started by CM Pinarayi Vijayan