Follow KVARTHA on Google news Follow Us!
ad

ബില്‍ പാസായതോടെ ഭയം നട്ടെല്ലിലൂടെ അരിച്ചുകയറുന്നു, ഇത് ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്തതാണ്; കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ നടി പാര്‍വതി തിരുവോത്ത് രംഗത്ത്

ബില്‍ പാസായതോടെ ഭയം നട്ടെല്ലിലൂടെ അരിച്ചുകയറുന്നു, ഇത് ഒരിക്കലും Kochi, News, Politics, Actress, Twitter, Cinema, Rajya Sabha, Controversy, National,
കൊച്ചി: (www.kvartha.com 12.12.2019) ബില്‍ പാസായതോടെ ഭയം നട്ടെല്ലിലൂടെ അരിച്ചുകയറുന്നു, ഇത് ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്തതാണ്, കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ നടി പാര്‍വതി തിരുവോത്ത് രംഗത്ത്. ട്വിറ്ററിലൂടെയാണ് ബില്ലിനെതിരെയുള്ള പാര്‍വതിയുടെ പ്രതികരണം.

രാജ്യസഭയില്‍ പൗരത്വ ബില്‍ പാസായ കാര്യം പറഞ്ഞുകൊണ്ടുള്ള മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു പാര്‍വതി തിരുവോത്തിന്റെ പ്രതികരണം. 'നട്ടെലിലൂടെ ഭയം അരിച്ചുകയറുന്നു. ഇത് സംഭവിക്കാന്‍ നമ്മള്‍ ഒരിക്കലും അനുവദിക്കാന്‍ പാടില്ല. അത് പാടില്ല.' പാര്‍വതി തന്റെ ട്വീറ്റില്‍ പറയുന്നു.

Actress Parvathy Thiruvoth against cab,Kochi, News, Politics, Actress, Twitter, Cinema, Rajya Sabha, Controversy, National

അതേസമയം വിവാദ പൗരത്വ ഭേദഗതി ബില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടെ പാര്‍ലമെന്റ് ബുധനാഴ്ച പാസാക്കിയിരുന്നു. 105ന് എതിരെ 125 വോട്ടുകള്‍ക്കാണ് രാജ്യസഭ ബില്‍ പാസാക്കിയത്. 80നെതിരെ 311വോട്ടുകള്‍ക്ക് കഴിഞ്ഞ ദിവസം ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു.

രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ബില്‍ നിയമമാകും. ഇതോടെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് മതപീഡനത്തെ തുടര്‍ന്ന് 2014 ഡിസംബര്‍ 31 വരെ ഇന്ത്യയിലേക്ക് കുടിയേറി ആറ് വര്‍ഷം കഴിഞ്ഞ ഹിന്ദു, സിക്ക്, ജൈന, ബുദ്ധ, ക്രിസ്ത്യന്‍, പാഴ്‌സി വിഭാഗക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് വഴിയൊരുങ്ങും.

അതേസമയം മുസ്ലീം കുടിയേറ്റക്കാരെ പൗരത്വം നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Actress Parvathy Thiruvoth against cab,Kochi, News, Politics, Actress, Twitter, Cinema, Rajya Sabha, Controversy, National.