ഓപ്പറേഷനിടെ അഗ്നിബാധയുണ്ടായി രോഗി വെന്തുമരിച്ചു; ബക്കറ്റില്‍ വെള്ളമെടുത്ത് നഴ്സ് രോഗിയുടെ ദേഹത്തൊഴിച്ചു

ബുച്ചാറിസ്റ്റ് (റൊമാനിയ): (www.kvvartha.com 31.12.2019) ഓപ്പറേഷനിടെ അഗ്‌നിബാധയുണ്ടായി രോഗി വെന്തുമരിച്ചു. യൂറോപ്യന്‍ രാജ്യമായ റൊമാനിയയില്‍ ഞായറാഴ്ചയാണ് സംഭവം. സ്പോട്ട് ലൈറ്റ് ഉപയോഗിച്ച് ചികിത്സിക്കുന്നതിനിടെയാണ് അഗ്‌നിബാധയുണ്ടായത്. ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ചികിത്സയ്ക്ക് വേണ്ടിയാണ് 66 കാരിയെ ഡിസംബര്‍ 22ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന്റെ ചികിത്സയ്ക്കിടെയാണ് രോഗിക്ക് പൊള്ളലേറ്റത്.

66-Year-Old Woman Dies After Igniting "Like Torch" On Operation Table, News, Burnt to death, Health Minister, Hospital, Treatment, Patient, World.

ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന വൈദ്യുത കത്തി ഉപയോഗിക്കുന്നതിനിടെ അണുബാധ ഉണ്ടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന അണുനാശിനിയില്‍ അഗ്‌നി പടരുകയായിരുന്നു. 40 ശതമാനം പൊള്ളലേറ്റ രോഗി ചികിത്സയ്ക്കിടെയാണ് മരിച്ചത്. അഗ്‌നി പടരുന്നത് തടയുന്നതിനായി നഴ്സ് ഒരു ബക്കറ്റ് വെള്ളം രോഗിയുടെ ദേഹത്തേക്ക് ഒഴിക്കുകയും ചെയ്തു.

സംഭവത്തില്‍ ആരോഗ്യമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്തുമ്പോള്‍ ആല്‍ക്കഹോള്‍ അടങ്ങുന്ന അണുനാശിനി ഉപയോഗിക്കുമ്പോള്‍ സര്‍ജന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ സഹമന്ത്രി ഹൊറാഷ്യൂ മൊല്‍ഡോവന്‍ വ്യക്തമാക്കി. പെട്ടെന്ന് അഗ്‌നി പിടിക്കുന്ന അണുനാശിനിയാണ് അപകടത്തിന് കാരണമെന്ന് അഭിഭാഷകന്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 66-Year-Old Woman Dies After Igniting "Like Torch" On Operation Table, News, Burnt to death, Health Minister, Hospital, Treatment, Patient, World.
Previous Post Next Post