» » » » » » » » » » പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നതിന് ശേഷം അരങ്ങേറിയത് നാടകീയരംഗങ്ങള്‍; യുവതി അറസ്റ്റില്‍

കോഴിക്കോട്: (www.kvartha.com 03.11.2019) വാടകയ്ക്ക് താമസിക്കുകയായിരുന്ന തമിഴ് യുവതി ഒരു വയസ്സുപ്രായമുള്ള മകനെ വീട്ടുമുറ്റത്തെ കിണറ്റിലെറിഞ്ഞു കൊന്നു. എട്ടേനാല്-വളയനംകണ്ടി റോഡില്‍ സുന്നിപ്പള്ളിക്കു സമീപം കാവുംപുറത്തിലാണ് സംഭവം. തമിഴ്നാട് തിരിപ്പൂര്‍ സ്വദേശിനി ധനലക്ഷ്മി(21)യാണ് മകന്‍ റിഷിധിനെ വീട്ടുമുറ്റത്തെ പതിനഞ്ചടിയോളം വെള്ളമുള്ള കിണറ്റിലെറിഞ്ഞു കൊന്നത്. ശനിയാഴ്ച രാവിലെ പത്തോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

തികച്ചും നാടകീയമായ രംഗങ്ങളിലൂടെ യുവതി നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് കുട്ടി കിണറിലുണ്ടെന്ന് പറയുന്നത്. പര്‍ദയിട്ട രണ്ടുപേരെത്തി തന്നെ എന്തോ മണപ്പിച്ച് അബോധാവസ്ഥയിലാക്കി സ്വര്‍ണാഭരണം തട്ടിയെടുത്ത് കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുവെന്നാണ് യുവതി പ്രദേശവാസികളോട് നിലവിളിച്ച് പറഞ്ഞത്.

തുടര്‍ന്ന് നാട്ടുകാരിലൊരാള്‍ കിണറിലിറങ്ങി കുഞ്ഞിനെ എടുക്കാന്‍ ശ്രമം നടത്തി.

News, Kerala, Kozhikode, Baby, Killed, Mother, Well, Ornaments, Police, Arrested, Woman Arrested for Throwing her One Year Old Son into a Well

പിന്നീട് നരിക്കുനിയില്‍ നിന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സി ഒ വര്‍ഗീസിന്റെ നേതൃത്വത്തിലെത്തിയ അഗ്‌നിശമനസേനാ വിഭാഗത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ പുറത്തെടുക്കുന്നത്. സ്വകാര്യ ആശുപത്രിയിലും ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാക്കൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എ. ബോസിന്റെ നേതൃത്വത്തില്‍ പോലീസ് ചേളന്നൂര്‍ എട്ടേനാലിലെ സംഭവസ്ഥലത്തെത്തി തെളിവെടുത്തു. ധനലക്ഷ്മിയെ കോടതിയില്‍ ഹാജരാക്കും. ലീഡിങ് ഫയര്‍മാന്‍ ഗണേശന്‍, വിനോദ് കുമാര്‍, നിപിന്‍ദാസ്, വിജീഷ്, നൗഫല്‍, അബ്ദുള്‍ നാസര്‍, രാമചന്ദ്രന്‍, അനില്‍കുമാര്‍, പ്രകാശന്‍ തുടങ്ങിയവരാണ് കുട്ടിയെ പുറത്തെടുക്കുന്നതിന് നേതൃത്വം നല്‍കിയത്.

അഞ്ചുമാസത്തോളമായി ഭര്‍ത്താവ് പ്രവീണും ഭര്‍ത്തൃ പിതാവും മാതാവുമൊത്ത് യുവതി വാടകയ്ക്ക് താമസിക്കുകയായിരുന്നു. പ്രവീണും കൂലിപ്പണിക്കു പോകുന്ന പ്രവീണിന്റെ അച്ഛനും അമ്മയും സംഭവസമയം ജോലിക്കു പോയതായിരുന്നു. ഓടിട്ട വീടും വീട്ടുമുറ്റത്തു തന്നെ കിണറും വീടിന് ഗേറ്റും ഉണ്ട്. സമീപത്ത് വീടുകളുണ്ടെങ്കിലും പുറമേ നിന്ന് പെട്ടെന്ന് നോക്കിയാല്‍ കാണുകയുമില്ല. സംഭവസമയത്ത് ധനലക്ഷ്മിയും കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കാക്കൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത ധനലക്ഷ്മിയെ ചോദ്യം ചെയ്തപ്പോള്‍ ആദ്യം കുറ്റം സമ്മതിച്ചില്ലെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.
 
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Kozhikode, Baby, Killed, Mother, Well, Ornaments, Police, Arrested, Woman Arrested for Throwing her One Year Old Son into a Well

About kvartha beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal