Follow KVARTHA on Google news Follow Us!
ad

യാത്രയ്ക്കിടെ കെ എസ് ആര്‍ ടി സി ബസ് കരാറുകാരന്റെ കാറില്‍ തട്ടി; 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉടമ; വാക്കു തര്‍ക്കത്തിനിടെ മാസങ്ങളായി ശമ്പളം പോലും കിട്ടാത്ത കണ്ടക്ടര്‍ തുക നല്‍കി; ആ തുക പിരിച്ചുനല്‍കി യാത്രക്കാര്‍

യാത്രയ്ക്കിടെ കെ എസ് ആര്‍ ടി സി ബസ് കരാറുകാരന്റെ കാറില്‍ തട്ടിWayanadu, News, KSRTC, Salary, Compensation, Facebook, post, Kerala,
വയനാട്: (www.kvartha.com 16.11.2019) യാത്രയ്ക്കിടെ കെ എസ് ആര്‍ ടി സി ബസ് കരാറുകാരന്റെ കാറില്‍ തട്ടി. കാറിന് പിന്നില്‍ ചെറിയ കേടുപാടുകള്‍ സംഭവിച്ചു. ഇതോടെ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉടമ. എന്നാല്‍ തങ്ങള്‍ക്ക് മാസങ്ങളായി ശമ്പളം പോലും ലഭിക്കുന്നില്ലെന്നും ജീവിതം മുന്നോട്ടുപോകുന്നത് വളരെ കഷ്ടപ്പെട്ടാണെന്നും ഡ്രൈവറും കണ്ടക്ടറും മറുപടി നല്‍കി.

എന്നാല്‍ അതുകൊണ്ടൊന്നും കരാറുകാരന്റെ മനസ്സലിഞ്ഞില്ല. പണം കിട്ടിയേ മതിയാകൂ എന്ന നിര്‍ബന്ധത്തിലായിരുന്നു അയാള്‍. ഒടുവില്‍ കണ്ടക്ടര്‍ പണം നല്‍കി. എന്നാല്‍ ആ തുക യാത്രക്കാര്‍ പിരിച്ചു നല്‍കുകയായിരുന്നു. ഫേസ്ബുക്ക് പോോസ്റ്റിലൂടെയാണ് ഇക്കാര്യം കെ എസ് ആര്‍ ടി സി ബസിന്റെ ഡ്രൈവറും കണ്ടക്ടറും പൊതുജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടിയത്.

Viral post in KSRTC  Kozhikode Facebook page, Wayanadu, News, KSRTC, Salary, Compensation, Facebook, Post, Kerala

പോസ്റ്റിന്റെ പൂര്‍ണരൂപം;


നന്ദി... നല്ലവരായ യാത്രക്കാര്‍ക്ക്;

13/11/19 RPK271 ബസുമായി ബത്തേരി ഡിപ്പോയുടെ 1345kkdbnglr സര്‍വീസ് പോകവേ 18:00 മണിക്ക് കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോകവേ കൊടുവള്ളിക്ക് അടുത്ത് വച്ച് മുന്നിലുണ്ടായിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും അകലം പാലിച്ച് വന്ന ഞങ്ങളുടെ ബസ് ബ്രേക്ക് ചെയ്‌തെങ്കിലും വളരെ ചെറുതായി കാറിന് തട്ടുകയും ചെയ്തു. കാറിന്റെ പുറകില്‍ ചെറിയൊരു ചളുക്കം മാത്രമാണ് ഉണ്ടായത്.

കരാറുകാരന്‍ പതിനായിരം രൂപ ആവശ്യപ്പെട്ടെങ്കിലും ശമ്പളം പോലും കിട്ടാത്ത ഡ്രൈവര്‍ റോയ് എട്ടന്‍ തനിക്ക് അത്ര തരാനുള്ള സാമ്പത്തിക അവസ്ഥ ഇല്ലെന്ന് പറഞ്ഞ് ക്ഷമയും ചോദിച്ചു. ശേഷം കേസാക്കാനാണ് താത്പര്യമെന്നും കാറുകാരന്‍ പറഞ്ഞു.

സംസാരത്തിന് ശേഷം ബസിലുണ്ടായിരുന്ന 58 യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് ശരി അല്ലെന്ന് എന്നോട് രഹസ്യമായി പറഞ്ഞ റോയ് ഏട്ടന്‍ 1000 രൂപ നല്‍കാന്‍ എന്നോട് ആവശ്യപ്പെടുകയും തുക കൊടുത്ത് പ്രശ്‌നം പരിഹരിക്കുകയും ചെയ്തു.

ഇനിയാണ് ട്വിസ്റ്റ്

ഒരു ചെറുപ്പക്കാരന്‍ എന്റെ അടുത്ത് വന്ന് ശമ്പളം കിട്ടിയോ എന്ന് ചോദിച്ചു. ശമ്പളം ഇപ്പോള്‍ ഗഡുക്ക ളായാണ് കിട്ടുന്നതെന്നും ഈ മാസവും കിട്ടിയില്ല എന്നും പറഞ്ഞു. ശമ്പളം കിട്ടാത്തതില്‍ അതിയായ ദുഃഖം ഉണ്ടെന്ന് പറഞ്ഞ ആ ചെറുപ്പക്കാരന്‍ ബസിന്റെ മുന്‍ ഭാഗത്തേക്ക് പോയി. ബസിലുണ്ടായിരുന്ന യാത്രക്കാരോട് കാര്യങ്ങള്‍ മനസിലാക്കി ചെറിയ കോണ്‍ട്രിബ്യൂഷന്‍ ആണ് ലക്ഷ്യമെന്ന് ഞാന്‍ പിന്നീടാണ് മനസിലാക്കുന്നത്.

പിന്നീട് താമരശേരിക്കാരന്‍ മനു എന്ന ചെറുപ്പക്കാരനും ഉദ്യമത്തില്‍ പങ്കാളിയായി. യാത്രക്കാരെല്ലാവരും കോണ്‍ട്രിബ്യൂട്ട് ചെയ്ത് ആയിരം രൂപ എന്നെ ഏല്‍പ്പിച്ചു. ഒരു ചടങ്ങ് എന്ന പോലെ യാത്രക്കാര്‍ വലിയ കയ്യടിയോടെ ആ തുക എനിക്ക് കൈമാറിയപ്പോള്‍ ചെറുതായൊന്ന് കണ്ണ് നനഞ്ഞു.

ആ ചെറുപ്പക്കാരനോട് പേര് ചോദിച്ചപ്പോള്‍ അതറിയേണ്ട എന്ന് പറഞ്ഞു എങ്കിലും നിര്‍ബന്ധിച്ചപ്പോള്‍ പന്തല്ലൂര്‍ സ്വദേശി ജുനൈസ് ആണെന്ന് പറഞ്ഞു. ഇങ്ങനെയുള്ള ചെറുപ്പക്കാര്‍ സമൂഹത്തിനുള്ള മാതൃക ആണ് .

ജുനൈസിനും മനുവിനും എല്ലാ യാത്രക്കാര്‍ക്കും സ്‌നേഹം നിറഞ്ഞ ഒരായിരം നന്ദി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Viral post in KSRTC  Kozhikode Facebook page, Wayanadu, News, KSRTC, Salary, Compensation, Facebook, Post, Kerala.