Follow KVARTHA on Google news Follow Us!
ad

ഐ ഐ ടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: കാരണം അദ്ധ്യാപകന്റെ പീഡനമെന്ന് പിതാവ്

ചെന്നൈ ഐ ഐ ടി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിയായ വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് പിന്നില്‍ അദ്ധ്യാപകന്റെ പീഡനമാണെന്ന് ആരോപണം ഉയര്‍ന്നു Kerala, Kollam, News, chennai, Suicide, Student, Teacher, Torture, Mobile Phone, Minister, Chief Minister, Suicide by an IIT Student: Father said Reason was Teacher
കൊല്ലം:(www.kvartha.com 13.11.2019) ചെന്നൈ ഐ ഐ ടി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിയായ വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് പിന്നില്‍ അദ്ധ്യാപകന്റെ പീഡനമാണെന്ന് ആരോപണം ഉയര്‍ന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ഫാത്തിമ ലത്തീഫ കിളികൊല്ലൂര്‍ രണ്ടാംകുറ്റി പ്രിയദര്‍ശിനി നഗര്‍ 173, കീലോന്‍തറയില്‍ പ്രവാസിയായ അബ്ദുല്‍ ലത്തീഫിന്റെയും സജിതയുടെയും മകളാണ്.

ഒരു പ്രൊഫസറാണ് മരണത്തിന് കാരണക്കാരനെന്ന കുറിപ്പ് ഫാത്തിമയുടെ ഫോണില്‍ നിന്ന് ലഭിച്ചതായി പിതാവ് അബ്ദുള്‍ ലത്തീഫ്, കൊല്ലം മേയര്‍ വി രാജേന്ദ്രബാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫോണിലെ നോട്ടുകള്‍ പരിശോധിക്കണമെന്നും എഴുതിയിരുന്നു.

ലോജിക്ക് പഠിപ്പിച്ചിരുന്ന പ്രൊഫസര്‍ ഫാത്തിമയ്ക്ക് മന:പൂര്‍വം മാര്‍ക്ക് കുറച്ചിരുന്നു. ഇരുപതില്‍ 13 മാര്‍ക്കാണ് നല്‍കിയത്. എന്നിട്ടും ഫാത്തിമയ്ക്കായിരുന്നു ക്ലാസില്‍ കൂടുതല്‍ മാര്‍ക്ക്. ഉത്തരക്കടലാസില്‍ മാര്‍ക്ക് കൂട്ടിയപ്പോള്‍ 5 മാര്‍ക്ക് കൂടി ലഭിക്കാനുണ്ടെന്ന് ഫാത്തിമ ഇ - മെയിലിലൂടെ അദ്ധ്യാപകനെ അറിയിച്ചതായും അത് നല്‍കാമെന്ന് പറഞ്ഞതായും വീട്ടില്‍ അറിയിച്ചിരുന്നു.

മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, എം എല്‍ എമാരായ എം മുകേഷ്, എം നൗഷാദ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും വീട്ടുകാര്‍ അറിയിച്ചു.
മരിക്കുന്നതിന്റെ തലേന്ന് രാത്രി മെസ് ഹാളിലിരുന്ന് കരഞ്ഞ ഫാത്തിമയെ ഒരു സ്ത്രീ ആശ്വസിപ്പിച്ചിരുന്നു. മരണ കാരണം ആ സ്ത്രീക്ക് അറിയാമെന്നും ഹോസ്റ്റലിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ഫാത്തിമയുടെ പിതാവ് ആവശ്യപ്പെട്ടു.

Kerala, Kollam, News, chennai, Suicide, Student, Teacher, Torture, Mobile Phone, Minister, Chief Minister, Suicide by an IIT Student: Father said Reason was Teacher

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: Kerala, Kollam, News, chennai, Suicide, Student, Teacher, Torture, Mobile Phone, Minister, Chief Minister, Suicide by an IIT Student: Father said Reason was Teacher