കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ മാരകായുധങ്ങളുമായി പിടിയില്‍

കണ്ണൂര്‍:(www.kvartha.com 24.11.2019) മാരകായുധങ്ങളുമായി എസ്ഡിപിഐ പ്രവര്‍ത്തകനെ പൊലീസ് പിടികൂടി. കണ്ണൂരിലാണ് സംഭവം. കക്കാടിനടുത്തെ പള്ളിപ്രം സ്വദേശി മുഹമ്മദ് ഫസീമാണ് ശനിയാഴ്ച രാത്രിപൊലീസിന്റെ പിടിയിലായത്.


ഇയാളുടെ പക്കല്‍ നിന്ന് വടിവാള്‍, സര്‍ജിക്കല്‍ ബ്ലെയ്ഡ്, ഇരുമ്പ് ദണ്ഡ് എന്നിവ പിടിച്ചെടുത്തു. കണ്ണൂര്‍ കക്കാട് അമൃത വിദ്യാലയത്തിന് സമീപത്ത് വെച്ചാണ് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kannur, SDPI, Arrest, Police, SDPI worker arrested from kannur with weapons
Previous Post Next Post