» » » » » » » » » » » » ആള്‍താമസം കുറവുള്ള സ്ഥലങ്ങളിലെ പങ്കാളികളെ കണ്ടെത്തി ഭര്‍ത്താക്കന്മാരെ കത്തിമുനയില്‍ നിര്‍ത്തി ഭാര്യമാരെ ബലാത്സംഗം ചെയ്യല്‍; കവര്‍ച്ചയും, കൊലപാതകവും പതിവു പരിപാടി; വിചിത്രമായ രീതിയില്‍ കുറ്റകൃത്യംങ്ങള്‍ ചെയ്ത് ആസ്വദിക്കുന്ന കൊടും ക്രൂരനായ പ്രതി പോലീസ് പിടിയില്‍

അഹമ്മദാബാദ്: (www.kvartha.com 17.11.2019) വിചിത്രമായ രീതിയില്‍ ബലാത്സംഗം ചെയ്ത് ആസ്വദിക്കുന്ന 45കാരനായ ക്രൂരനായ കുറ്റവാളി അറസ്റ്റില്‍. ഗുജറാത്തിലെ വിരാംഗാമിലെ വാസവ ഗ്രാമക്കാരനായ അക്ബര്‍ എന്ന ലുലോ സാന്ദിയെയാണ് ഗുജറാത്ത് പോലീസ് പിടികൂടിയത്.

ഭര്‍ത്താക്കന്മാരുടെ മുമ്പില്‍ വച്ച് ഭാര്യമാരെ കീഴടക്കി രസിക്കുന്നതില്‍ ഹരം കണ്ടെത്തിയ കുറ്റവാളിയാണ് അക്ബര്‍. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഉദ്ദേശിച്ച കാര്യം നിറവേറ്റുന്നതിനായി ആള്‍താമസം കുറഞ്ഞ സ്ഥലങ്ങളില്‍ കഴിയുന്ന ദമ്പതികളെ കണ്ടെത്തി കത്തിമുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്ത് ഹരം കൊള്ളുകയാണ് ഇയാളുടെ പതിവ്. ഇത്തരത്തില്‍ ഏറെ പ്രത്യേകതകള്‍ ഉള്ള ബലാത്സംഗ വീരനാണ് ഇയാള്‍.

സംഘത്തിലെ മൂന്ന് അംഗങ്ങളെ കൂടി പിടികൂടാനുണ്ടെന്ന്് ഇന്‍ചാര്‍ജ് ക്രൈംബ്രാഞ്ച് ഡിസിപി രാജ്ദീപ് സിങ് ജാല പറയുന്നു. കൂട്ട ബലാത്സംഗങ്ങള്‍ക്ക് പുറമെ കവര്‍ച്ച, കൊലപാതകം, കൊള്ളയടിക്കല്‍ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണ് ഇവര്‍. കവര്‍ച്ച, നിയമവിരുദ്ധമായി ആയുധം സൂക്ഷിക്കല്‍, പോക്കറ്റടി എന്നിവയടക്കം 18 കേസുകളില്‍ ഈ സംഘം പ്രതികളാണെന്ന് പൊലീസ് പറയുന്നു.

കാമുകന്റെ മുന്നില്‍ വച്ച് ഒരു പെണ്‍കുട്ടിയെയും ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് ഭാര്യയെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലും അക്ബറിന്റെ സംഘമാണ്. കുപ്രസിദ്ധ ഗുണ്ടാസംഘമായ ഡാഫെര്‍ ഗാംഗുമായും അക്ബര്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

News, National, India, Molestation, Couples, Criminal Case, Robbery, Police, Arrested, gang, Crime Branch, Police Arrested for Brutal Crime Criminal

വീടുകളില്‍ കയറിയാല്‍ മൂല്യമുള്ള വസ്തുക്കളൊന്നും കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഈ സംഘം അവിടെയുള്ള സ്ത്രീകളെ ലൈംഗികപരമായി ഉപയോഗിക്കുന്നത് പതിവായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഒക്ടോബര്‍ പത്തിന് പെണ്‍കുട്ടിയും ബോയ് ഫ്രണ്ടും നര്‍മദ കനാലിന് സമീപമുള്ള റോഡിലൂടെ നടന്ന് പോകുമ്പോള്‍ അക്ബറും രണ്ട് അനുയായികളും അവരെ കത്തി കാട്ടി തടഞ്ഞ് നിര്‍ത്തുകയായിരുന്നു. ഇവരോട് വിലപിടിച്ച സ്വര്‍ണാഭരണങ്ങള്‍ കൈമാറാന്‍ സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ അവരുടെ പക്കല്‍ നിന്നും ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് കൊള്ള സംഘം ആണ്‍കുട്ടിയുടെ കൈകാലുകള്‍ ബന്ധിച്ച് പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ച് കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു.

ഒക്ടോബര്‍ 30ന് നടന്ന സംഭവത്തില്‍ സ്ത്രീയും ഭര്‍ത്താവും അവരുടെ പാടത്തെ ഷെഡില്‍ കിടന്നുറങ്ങുമ്പോഴാണ് ഈ അക്ബറും സംഘവും പുലര്‍ച്ചെ മൂന്നരയ്ക്ക് അവരെ ആക്രമിച്ചത്. ഇവരോടും വിലപിടിച്ച സാധനങ്ങള്‍ കൊള്ള സംഘം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇവരുടെ കൈവശവും യാതൊന്നുമില്ലാഞ്ഞതിനാല്‍ 30 കാരിയായ സ്ത്രീയെ അക്ബറും സംഘവും ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് രണ്ടാമത്തെ കേസ്.

സാനന്ദ്, സാര്‍ഖെജ്, ബാവ്‌ല, കലോല്‍, ലാന്‍ഗ്ദജ്, ബഗോദര, മെഹ്‌സാന, ലഖ്താര്‍, ബോട്ടഡ്, വിരംഗാം, കാഡി പൊലീസ് സ്റ്റേഷന്‍ ഏരിയകളില്‍ ഈ സംഘങ്ങള്‍ കുറ്റകൃത്യങ്ങള്‍ നടത്തിയെന്നാണ് ക്രൈം ബ്രാഞ്ച് ഒഫീഷ്യലുകള്‍ വെളിപ്പെടുത്തുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, Molestation, Couples, Criminal Case, Robbery, Police, Arrested, gang, Crime Branch, Police Arrested for Brutal Crime Criminal

About kvartha beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal