Follow KVARTHA on Google news Follow Us!
ad

കെ എസ് യു മാര്‍ച്ചിലെ സംഘര്‍ഷം; നിയമസഭയില്‍ പ്രതിപക്ഷ ബഹളം; സ്പീക്കര്‍ ഇറങ്ങിപ്പോയി

ചൊവ്വാഴ്ച കെ എസ് യു നടത്തിയ നിയമസഭാ മാര്‍ച്ചില്‍ ഷാഫിThiruvananthapuram, News, Politics, attack, Protesters, Ramesh Chennithala, Visit, Police, Kerala,
തിരുവനന്തപുരം: (www.kvartha.com 20.11.2019) ചൊവ്വാഴ്ച കെ എസ് യു നടത്തിയ നിയമസഭാ മാര്‍ച്ചില്‍ ഷാഫി പറമ്പില്‍ എം എല്‍ എ, കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് തുടങ്ങിയവര്‍ക്ക് പോലീസ് മര്‍ദനമേറ്റ സംഭവത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിക്കുകയാണ്. ബാനറുകളും പ്ലക്കാഡുകളുമായാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. കെ എം അഭിജിത്തിന്റെ ചോര പുരണ്ട വസ്ത്രവും ഷാഫി പറമ്പിലിനും അഭിജിത്തിനും മര്‍ദനമേല്‍ക്കുന്നതിന്റെ ചിത്രങ്ങളും പ്രതിപക്ഷാംഗങ്ങള്‍ ഉയര്‍ത്തിക്കാട്ടി.

Opposition protest in assembly over KSU-police clash,Thiruvananthapuram, News, Politics, Attack, Protesters, Ramesh Chennithala, Visit, Police, Kerala

ചോദ്യോത്തരവേള നിര്‍ത്തിവെച്ച് അടിയന്തരപ്രമേയത്തിന്റെ നോട്ടീസ് പരിഗണിച്ച് അനുമതി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചോദ്യോത്തരവേള ബഹിഷ്‌കരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.

എന്നാല്‍ ഷാഫി ഉള്‍പ്പെടെയുള്ളവരെ താന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചുവെന്നും ഡോക്ടറോട് സംസാരിച്ചുവെന്നും സ്പീക്കര്‍ വ്യക്തമാക്കി. ചോദ്യോത്തരവേള തുടരട്ടേയെന്നും സ്പീക്കര്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും അപ്പോള്‍ പരിഗണിക്കാമെന്നും സ്പീക്കര്‍ അറിയിച്ചു.

വി ടി ബല്‍റാം എം എല്‍ എ നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റ തന്നെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം നന്ദാവനം ക്യാമ്പിലേക്കാണ് കൊണ്ടുപോയതെന്ന് ഷാഫി പറമ്പില്‍ എം എല്‍ എ ആരോപിച്ചു.

അതേസമയം, പോലീസ് നിയമപരമായ നടപടികള്‍ സ്വീകരിക്കുകയായിരുന്നുവെന്ന് മന്ത്രി ഇ പി ജയരാജന്‍ വിശദീകരിച്ചു. കെ എസ് യു പ്രവര്‍ത്തകരുടെ പ്രകടനം അക്രമാസകത്മായപ്പോള്‍ വാഹനത്തിന് മുമ്പിലേക്ക് വന്ന് പോലീസിനെ ആക്രമിക്കുന്ന സ്ഥിതിയുണ്ടായെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Opposition protest in assembly over KSU-police clash,Thiruvananthapuram, News, Politics, Attack, Protesters, Ramesh Chennithala, Visit, Police, Kerala.