Follow KVARTHA on Google news Follow Us!
ad

ഉള്ളിവിലയില്‍ നട്ടം തിരിഞ്ഞ് ജനങ്ങള്‍; മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് കയറ്റി അയച്ച 22ലക്ഷം വിലവരുന്ന 40 ടണ്‍ സവാള കൊള്ളയടിച്ചു

ദിനം പ്രതി ഉള്ളിയുടെ വില കുതിച്ചുയരുമ്പോള്‍ ജനം വലയുകയാണ്. അതിനിടെ News, Business, theft, Complaint, Police, Probe, National, Maharashtra,
ശിവപുരി: (www.kvartha.com 29.11.2019) ദിനം പ്രതി ഉള്ളിയുടെ വില കുതിച്ചുയരുമ്പോള്‍ ജനം വലയുകയാണ്. അതിനിടെ മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് ട്രക്കില്‍ കയറ്റി അയച്ച 22ലക്ഷം വിലവരുന്ന 40 ടണ്‍ സവാള കൊള്ളയടിച്ചു. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലേക്കാണ് സവാള കയറ്റി അയച്ചത്.

നവംബര്‍ 11 ന് നാസിക്കില്‍ നിന്ന് സവാളയുമായി പുറപ്പെട്ട വണ്ടി കഴിഞ്ഞ 22ന് ഗോരഖ്പൂരില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ എത്തേണ്ട ദിവസം കഴിഞ്ഞിട്ടും ചരക്കുമായി വാഹനം എത്താത്തതിനെ തുടര്‍ന്ന് മൊത്തക്കച്ചവടക്കാരന്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

Onions Worth Rs 22 Lakh Stolen From Transport Truck As Prices Skyrocket, News, Business, Theft, Complaint, Police, Probe, National, Maharashtra

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സോന്‍ഭദ്ര ജില്ലയിലെ തെണ്ഡു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒഴിഞ്ഞ സ്ഥലത്ത് ട്രക്ക് പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെത്തി. എന്നാല്‍ അതിനുള്ളില്‍ നിന്ന് സവാള മാറ്റിയിരുന്നു. കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
കനത്ത മഴയെ തുടര്‍ന്ന് കൃഷി നശിച്ചത് രാജ്യത്ത് സവാള വില കുതിച്ചുയരാന്‍ കാരണമായിരുന്നു. ചില സംസ്ഥാനങ്ങളില്‍ ഒരുകിലോ സവാളയുടെ വില 100ന് മുകളില്‍ എത്തുന്ന അവസ്ഥയുമുണ്ടായി. ഇതേതുടര്‍ന്ന് കടകളില്‍ നിന്ന് സവാള മോഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് പലയിടത്തും റിപ്പോര്‍ട്ടുചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് 40 ടണ്‍ സവാള കൊള്ളയടിച്ച വാര്‍ത്തയും പുറത്തുവരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Onions Worth Rs 22 Lakh Stolen From Transport Truck As Prices Skyrocket, News, Business, Theft, Complaint, Police, Probe, National, Maharashtra.