Follow KVARTHA on Google news Follow Us!
ad

വ്‌ലോഗര്‍മാര്‍ക്കും പണികിട്ടി; യൂട്യൂബിന്റെ പുതിയ നയം ഡിസംബര്‍ 10ന്

വ്ലോഗര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ പ്രശ്നത്തിലാക്കി യൂട്യൂബിന്റെ പുതിയനയം. സാമ്പത്തികമായി മെച്ചമല്ലാത്ത New Delhi, News, National, Technology, YouTube
ന്യൂഡല്‍ഹി: (www.kvartha.com 19.11.2019) വ്ലോഗര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ പ്രശ്നത്തിലാക്കി യൂട്യൂബിന്റെ പുതിയനയം. സാമ്പത്തികമായി മെച്ചമല്ലാത്ത യുട്യൂബ് അക്കൗണ്ടുകള്‍ വേണ്ടി വന്നാല്‍ നീക്കം ചെയ്യാമെന്നാണ് പുതിയ നയത്തില്‍ യൂട്യൂബ് ചേര്‍ത്തിരിക്കുന്നത്. ഡിസംബര്‍ 10നാണ് ഈ പുതിയ നയം പ്രാബല്യത്തില്‍ വരും. അക്കൗണ്ട് സസ്പെന്‍ഷന്‍ ആന്‍ഡ് ടെര്‍മിനേഷന്‍ എന്ന വിഭാഗത്തിനു കീഴിലാണ് പുതിയ നയങ്ങള്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്.

നിങ്ങളുടെ അക്കൗണ്ടിലൂടെ യൂട്യൂബിനു പണം ഉണ്ടാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടാനാണ് സാധ്യത. ആരുടെയും വീഡിയോ പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ക്കു ബാധ്യതയില്ല. ആവശ്യമില്ലായെന്നു തോന്നുന്ന ഏതു വീഡിയോകളും കമ്പനി ഒഴിവാക്കുക തന്നെ ചെയ്യുമെന്നും അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ യൂട്യൂബിന്റെ പുതിയ നയത്തില്‍ വലഞ്ഞിരിക്കുന്നതും വ്ലോഗര്‍മാര്‍ തന്നെയാണ്.

New Delhi, News, National, Technology, YouTube, New policy of youtube; Terms of Service scheduled to take effect from December 10

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Delhi, News, National, Technology, YouTube, New policy of youtube; Terms of Service scheduled to take effect from December 10