Follow KVARTHA on Google news Follow Us!
ad

യുഎഇയില്‍ ശിക്ഷാനിയമത്തില്‍ ഭേദഗതി; ലൈംഗിക പീഡനത്തിനുള്ള ശിക്ഷ ഇരട്ടിയാക്കി

യുഎഇയില്‍ ശിക്ഷാനിയമത്തില്‍ ഭേദഗതി ചെയ്തു. ഇതുപ്രകാരം ലൈംഗിക പീഡനത്തിനുള്ള ശിക്ഷ ഇരട്ടിയാക്കിയിരിക്കുകയാണ്Abu Dhabi, News, Gulf, World, Court, Court Order, Molestation
അബുദാബി: (www.kvartha.com 22.11.2019) യുഎഇയില്‍ ശിക്ഷാനിയമത്തില്‍ ഭേദഗതി ചെയ്തു. ഇതുപ്രകാരം ലൈംഗിക പീഡനത്തിനുള്ള ശിക്ഷ ഇരട്ടിയാക്കിയിരിക്കുകയാണ് രാജ്യം. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ശിക്ഷാനിയമം ഭേദഗതി ചെയ്ത് ഉത്തരവിട്ടത്. പുതിയ നിയമ പ്രകാരം ലൈംഗിക പീഡനക്കേസില്‍ കുറ്റവാളിക്ക് രണ്ടു വര്‍ഷത്തില്‍ കുറയാത്ത തടവോ 50,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയോ രണ്ടും കൂടിയോ ലഭിക്കും.

സ്ത്രീയെ സമൂഹമാധ്യമങ്ങള്‍ വഴിയോ മറ്റോ അപമാനിച്ചാല്‍ ഒരു വര്‍ഷം തടവും 10,000 ദിര്‍ഹം വരെ പിഴയുമായിരിക്കും ശിക്ഷ. മാത്രമല്ല വാക്കുകൊണ്ടോ ആംഗ്യം കൊണ്ടോ മറ്റൊരാളെ പീഡിപ്പിക്കുന്നതും അഭിമാനത്തിനു ക്ഷതമേല്‍പ്പിക്കും വിധം പെരുമാറുന്നതും ശിക്ഷാര്‍ഹമാണ്. നിയമലംഘകര്‍ വിദേശികളാണെന്ന് പുതിയ നിയമ പ്രകാരമുള്ള ശിക്ഷയ്ക്ക് ശേഷം നാടുകടത്തും.

Abu Dhabi, News, Gulf, World, Court, Court Order, Molestation, Molestation case; UAE adopts tough penalties

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Abu Dhabi, News, Gulf, World, Court, Court Order, Molestation, Molestation case; UAE adopts tough penalties