Follow KVARTHA on Google news Follow Us!
ad

പ്രത്യേക സുരക്ഷയില്‍ ബിന്ദു അമ്മിണി കോട്ടയത്ത്; തന്റെ വരവ് പുറത്ത് പറയാന്‍ മന്ത്രി ബാലന്‍ മടിക്കുന്നുവെന്ന് ആരോപണം

സുപ്രീംകോടതി സ്ത്രീ പ്രവേശനാനുമതി നല്‍കിയതിനു പിന്നാലെ കഴിഞ്ഞ വര്‍ഷംKottayam, News, Religion, Sabarimala Temple, Sabarimala, Politics, Minister, Allegation, Kerala,
കോട്ടയം : (www.kvartha.com 30.11.2019) സുപ്രീംകോടതി സ്ത്രീ പ്രവേശനാനുമതി നല്‍കിയതിനു പിന്നാലെ കഴിഞ്ഞ വര്‍ഷം ശബരിമല ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി പ്രത്യേക സുരക്ഷയില്‍ കോട്ടയത്ത്. കഴിഞ്ഞ ദിവസം ഉണ്ടായ കുരുമുളക് സ്പ്രേ ആക്രമണത്തിന് ശേഷം ബിന്ദു അമ്മിണിയ്ക്ക് പ്രത്യേക സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മലബാര്‍ എക്സ്പ്രസില്‍ ശനിയാഴ്ച രാവിലെയാണ് ബിന്ദു അമ്മിണി കോട്ടയത്ത് എത്തിയത്. അതേസമയം ശബരിമല സന്ദര്‍ശനത്തിന്റെ ഭാഗമായല്ല താന്‍ കോട്ടയത്ത് എത്തിയതെന്നും ഏറ്റുമാനൂര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ അധ്യാപകന്‍ കുട്ടികളെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം അന്വേഷിക്കാനാണ് താന്‍ മന്ത്രി എ കെ ബാലന്റെ ഓഫീസിലെത്തിയതെന്നും ബിന്ദു അമ്മിണി അറിയിച്ചു.

Minister A K Balan fear me says Bindu Ammini,Kottayam, News, Religion, Sabarimala Temple, Sabarimala, Politics, Minister, Allegation, Kerala

പീഡന വാര്‍ത്തയെ തുടര്‍ന്ന് സ്‌കൂളിലെ 95 വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങിയെന്നും ഇതില്‍ പ്രതിഷേധം രേഖപ്പെടുത്താനും തുടര്‍ നടപടികളുടെ ചര്‍ച്ചകള്‍ക്കുമാണ് കോട്ടയത്ത് എത്തിയതെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.

എന്നാല്‍ ഭയം കൊണ്ടാണ് താന്‍ ഓഫീസിലെത്തിയില്ല എന്ന് മന്ത്രി എ കെ ബാലന്‍ പറയുന്നതെന്ന് ബിന്ദു അമ്മിണി ആരോപിക്കുന്നു. തന്റെ നിഴലിനേപ്പോലും മന്ത്രി ഭയക്കുന്നു. താന്‍ എന്തിനാണ് ഓഫീസിലെത്തിയതെന്ന് പറയാന്‍ മന്ത്രി എ കെ ബാലന്‍ തയ്യാറാകുന്നില്ല. ഇക്കാര്യം മറച്ചുവെക്കുന്നത് എന്തിനാണെന്നതില്‍ സംശയമുണ്ടെന്നും പുറത്തു പറയാനുള്ള ആര്‍ജവം മന്ത്രി കാണിക്കണമെന്നും ബിന്ദു അമ്മിണി പറയുന്നു.

വിഷയത്തില്‍ പട്ടികജാതി- പട്ടിക വര്‍ഗ വികസന വകുപ്പ് എത്രമാത്രം ഒളിച്ചുകളിക്കുന്നുവെന്നതാണ് സംഭവം ബോധ്യപ്പെടുത്തുന്നത്. എന്നാല്‍ ഈ വിഷയം പുറത്തേക്ക് വരാതിരിക്കുന്നതിന് വേണ്ടി മാത്രമാണ് താന്‍ ഓഫീസിലെത്തി എന്ന കാര്യം മന്ത്രി സമ്മതിക്കാതിരിക്കുന്നതെന്നും ബിന്ദു അമ്മിണി വ്യക്തമാക്കുന്നു.

അതേസമയം ജനുവരി രണ്ടിന് താന്‍ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് പറഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു. നവോത്ഥാന കേരളം വനിതാ കൂട്ടായ്മയിലെ നൂറോളം സ്ത്രീകളാണ് ജനുവരി രണ്ടിന് ശബരിമലയിലേക്ക് പോവുകയെന്നും യാത്രയില്‍ പങ്കെടുക്കാന്‍ നിലവില്‍ ആലോചിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ അതിന് പിന്തുണ നല്‍കുമെന്നും ബിന്ദു അമ്മിണി കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Minister A K Balan fear me says Bindu Ammini,Kottayam, News, Religion, Sabarimala Temple, Sabarimala, Politics, Minister, Allegation, Kerala.