Follow KVARTHA on Google news Follow Us!
ad

മാവോയിസ്റ്റ് ലഘുലേഖ; വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് സര്‍ക്കാര്‍ പരിശോധിക്കും, പിണറായിയുടെ അനുമതിയോടെ മാത്രമേ കുറ്റം പ്രാബല്യത്തില്‍ വരികയുള്ളൂ; അറസ്റ്റിലായവരെ റിമാന്‍ഡ് ചെയ്തു

മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചെന്നാരോപിച്ച് കോഴിക്കോട് പന്തീരങ്കാവില്‍ അറസ്റ്റിKerala, Kozhikode, News, Arrest, Students, Journalist, Law, Remanded, Police, Trending, Maoist brochure: Students remanded
കോഴിക്കോട്: (www.kvartha.com 02.11.2019) മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചെന്നാരോപിച്ച് കോഴിക്കോട് പന്തീരങ്കാവില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് സര്‍ക്കാര്‍ പരിശോധിക്കും. ഇതിനുശേഷം സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ കുറ്റം പ്രാബല്യത്തില്‍ വരികയുള്ളൂവെന്നാണ് വിവരം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആറു യുഎപിഎ കേസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ തണ്ടര്‍ബോള്‍ട്ട് നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് ലഘുലേഖ വിതരണം ചെയ്തുവെന്നാണ് പോലീസ് വിശദീകരണം. അതിനിടെ കോഴിക്കോട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇരുവരുടെയും ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. ശനിയാഴ്ചയാണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ നിയമ വിദ്യാര്‍ഥി അലന്‍ ഷുഐബ്, ജേണലിസം വിദ്യാര്‍ഥി ത്വാഹ ഫസല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി ഇടപെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയോട് വിശദീകരണം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി ഐജിയോട് വിശദീകരണം തേടി. എന്നാല്‍ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് മുന്നോട്ടുപോകുന്നതെന്നും വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കില്ലെന്നമാണ് ഐജി അശോക് യാദവിന്റെ നിലപാട്.

പ്രാഥമികാന്വേഷണത്തില്‍ ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും തുടരന്വേഷണം നടത്തുമെന്നും ഐജി പറഞ്ഞു.



Keywords: Kerala, Kozhikode, News, Arrest, Students, Journalist, Law, Remanded, Police, Trending, Maoist brochure: Students remanded.