Follow KVARTHA on Google news Follow Us!
ad

ദിലീപിന് ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കൈമാറാനാകില്ല; വേണമെങ്കില്‍ ദൃശ്യങ്ങള്‍ നടന് കാണാം, ഉപാധികളോടെ മാത്രം; നടിയുടെ സ്വകാര്യത മാനിക്കണമെന്നും സുപ്രീംകോടതി

നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് New Delhi, News, Supreme Court of India, Cine Actor, Dileep, Cinema, Trending, Molestation, National,
ന്യൂഡെല്‍ഹി: (www.kvartha.com 29.11.2019) നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കൈമാറണമെന്ന ദിലീപിന്റെ ആവശ്യം തള്ളി സുപ്രീംകോടതി . അതേ സമയം ദൃശ്യങ്ങള്‍ ഉപാധികളോടെ മാത്രം ദിലീപിന് പരിശോധിക്കാമെന്നും കോടതി അറിയിച്ചു. ജസ്റ്റിസുമാരായ എ എം ഖന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

നടിയുടെ സ്വകാര്യത പരിഗണിച്ചുകൊണ്ടാണ് ദൃശ്യങ്ങള്‍ രേഖകളാണെങ്കിലും കൈമാറേണ്ടതില്ലെന്ന നിലപാട് കോടതി സ്വീകരിച്ചത്. ദൃശ്യങ്ങള്‍ ദിലീപിനോ അഭിഭാഷകര്‍ക്കോ പരിശോധിക്കാം. മെമ്മറി കാര്‍ഡ് രേഖയാണെങ്കില്‍ പ്രതിക്ക് നല്‍കേണ്ടതാണെന്നും തൊണ്ടിമുതലാണെങ്കില്‍ നല്‍കാനാവില്ലെന്നും വാദമുയര്‍ന്നിരുന്നു.

Malayalam actor Dileep not to get copy of memory card containing video of alleged  assault of actress, may inspect contents: SC,New Delhi, News, Supreme Court of India, Cine Actor, Dileep, Cinema, Trending, Molestation, National.

മെമ്മറി കാര്‍ഡ് നല്‍കുന്നത് ഇരയുടെ സ്വകാര്യത ഹനിക്കലാണെന്ന് നടിയും സംസ്ഥാനസര്‍ക്കാരും വാദിച്ചപ്പോള്‍, അത് രേഖയാണെങ്കില്‍ പകര്‍പ്പുലഭിക്കേണ്ടത് തന്റെ അവകാശമാണെന്ന് ദിലീപും വ്യക്തമാക്കിയിരുന്നു.

കേസ് തന്റെ പ്രതിച്ഛായ തകര്‍ത്തുവെന്നും ദൃശ്യം ലഭിച്ചാല്‍ കുറ്റാരോപണം കളവാണെന്ന് ബോധ്യപ്പെടുത്താന്‍ ആകുമെന്നുമായിരുന്നു ദിലീപിന്റെ വാദം. ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ട്. അത് തെളിയിക്കാന്‍ പകര്‍പ്പ് അത്യാവശ്യമാണ്. ദൃശ്യങ്ങള്‍ കേസിലെ രേഖയാണെന്നും ക്രിമിനല്‍ നടപടിച്ചട്ടം 207 പ്രകാരം പകര്‍പ്പ് ലഭിക്കാന്‍ അവകാശമുണ്ടെന്നും ദിലീപ് വാദിച്ചിരുന്നു.

രേഖയാണെങ്കില്‍ അത് ലഭിക്കാന്‍ പ്രതിക്ക് അവകാശമില്ലേയെന്ന് കോടതി ആരാഞ്ഞപ്പോള്‍, അഥവാ നല്‍കുകയാണെങ്കില്‍ത്തന്നെ സുരക്ഷാ മുന്‍കരുതലെടുത്തിരിക്കണമെന്നാണ് സംസ്ഥാനസര്‍ക്കാര്‍ ബോധിപ്പിച്ചത്.

അതേസമയം, തന്റെ സ്വകാര്യതയ്ക്കും അഭിമാനത്തിനും പരിഗണന നല്‍കി ദിലീപിന്റെ ആവശ്യം തള്ളണമെന്നായിരുന്നു നടിയുടെ വാദം. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് കുറ്റകരമാണ്. അതുപ്രകാരം ഇരയുടെ എഡന്റിറ്റി ഉള്‍ക്കൊള്ളുന്ന ദൃശ്യങ്ങള്‍ പ്രതിക്ക് തന്നെ നല്‍കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും നടി വാദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malayalam actor Dileep not to get copy of memory card containing video of alleged  assault of actress, may inspect contents: SC,New Delhi, News, Supreme Court of India, Cine Actor, Dileep, Cinema, Trending, Molestation, National.