Follow KVARTHA on Google news Follow Us!
ad

കനത്ത മഴ; സൗദിയിലെ തെക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വ്യാപകമായ വെള്ളപ്പൊക്കവും ദുരിതവും; വീടുകളില്‍ നിന്നും പുറത്തിറങ്ങാനാകാതെ ആളുകള്‍

വെള്ളിയാഴ്ച പെയ്ത കനത്ത മഴയില്‍ സൗദിയിലെ തെക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍Rain, News, Saudi Arabia, Flood, Report, Gulf, World,
ജിസാന്‍: (www.kvartha.com 30.11.2019) വെള്ളിയാഴ്ച പെയ്ത കനത്ത മഴയില്‍ സൗദിയിലെ തെക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വ്യാപകമായ വെള്ളപ്പൊക്കവും ദുരിതവും. മിക്ക പ്രവിശ്യകളിലും വെള്ളം കയറിയതായാണു റിപ്പോര്‍ട്ടുകള്‍. പ്രളയം മൂലം ജിസാന്‍ ബിഷ് പ്രവിശ്യയിലെ വാദിസറില്‍ കുടുങ്ങിയ ആറു പേരെ സിവില്‍ ഡിഫന്‍സ് വിഭാഗം രക്ഷപ്പെടുത്തി. സംറ ഗ്രാമത്തില്‍ അഞ്ചു പേര്‍ പുറത്തിറങ്ങാന്‍ കഴിയാതെ വീടുകള്‍ക്ക് മുകളില്‍ കുടുങ്ങി. ഇവരെയും സുരക്ഷിത സ്ഥാനത്ത് എത്തിച്ചതായി അധികൃതര്‍ അറിയിച്ചു.

താഴ് വരകളുടെ അവസ്ഥ നിരീക്ഷിക്കുന്നതിനും സ്ഥിരീകരിക്കുന്നതിനും കാലാവസ്ഥാ പരിസ്ഥിതി ജനറല്‍ അതോറിറ്റിയില്‍ നിന്നു ലഭിച്ച മുന്നറിയിപ്പുകള്‍ അനുസരിച്ച് കമാന്റ് ആന്‍ഡ് ഗൈഡന്‍സ് സെന്റര്‍ പട്രോളിങ് ആരംഭിച്ചതായി ജിസാന്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റിന്റെ മാധ്യമ വക്താവ് പറഞ്ഞു.

Heavy rains and bad weather hits provinces across Saudi, Rain, News, Saudi Arabia, Flood, Report, Gulf, World.

കനത്ത മഴയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ലഫ്റ്റനന്റ് കേണല്‍ അല്‍ഖഹ്താനി മുന്നറിയിപ്പ് നല്‍കി. ഇത്തരം സാഹചര്യങ്ങളില്‍ സിവില്‍ ഡിഫന്‍സിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Heavy rains and bad weather hits provinces across Saudi, Rain, News, Saudi Arabia, Flood, Report, Gulf, World.