» » » » » » » » » » വരന്‍: ജീവപര്യന്തം തടവുകാരന്‍, വേദി: പഞ്ചാബിലെ നഭ സെന്‍ട്രല്‍ ജയില്‍; ഗുണ്ടാ നേതാവിന് ജയില്‍ വളപ്പിനുള്ളില്‍ വിവാഹം

ന്യൂഡെല്‍ഹി: (www.kvartha.com 16.11.2019) കൊലപാതക കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ ഗുണ്ടാ നേതാവിന് ജയിലില്‍ വിവാഹം. 2016 ലെ യാസിര്‍ വധക്കേസില്‍ പങ്കാളികളായ ഗഗിജ ഖാന്‍ ഗാംഗിലെ അംഗമാണ് വസീം. പഞ്ചാബിലെ നഭ സെന്‍ട്രല്‍ ജയിലാണ് വിവാഹത്തിന് വേദിയായത്. വധു വസീമിന്റെ തൊട്ടടുത്ത നഗരത്തില്‍നിന്ന്.

വെള്ളിയാഴ്ചയാണ് ജയില്‍ വളപ്പിനുള്ളില്‍ വച്ച് മുഹമ്മദ് വസീമിന്റെ വിവാഹം നടന്നത്. മുസ്ലീം മതാചാരപ്രകാരം രാവിലെ ഒമ്പത് മണിക്കായിരുന്നു വിവാഹം. വരന്റെയും വധുവിന്റെയും ബന്ധുക്കളടക്കം എട്ട് പേരാണ് വിവാഹത്തില്‍ പങ്കെടുത്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

വസീനെ 2010ലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. വിവാഹം കഴിക്കാനായി ഇയാള്‍ പരോളിന് അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. പിന്നീട് വസീമിന് ജയിലില്‍ വച്ചുതന്നെ വിവാഹം ചെയ്യാനുള്ള അനുവാദം കോടതി നല്‍കുകയായിരുന്നു.

News, National, India, New Delhi, Prison, Marriage, Prisoners, Court, Gang Leader, Gangster Takes Wedding Vows Inside Nabha Jail Premisse

കൊലപാതകത്തിന് പുറമെ നിരവധി കേസുകളില്‍ പ്രതിയാണ് വസീം. വസീമിന് എതിരായി ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് ഇയാള്‍ക്ക് പരോള്‍ നിഷേധിക്കപ്പെട്ടത്.

നേരത്തേ ഹൈക്കോടതിയുടെ അനുമതി പ്രകാരം ഇതേ ജയിലില്‍ മറ്റൊരു വിവാഹം നടന്നിരുന്നു. ഗുണ്ടാതലവന്‍ മന്‍ദീപിന്റെ വിവാഹമാണ് ഇത്തരത്തില്‍ നടന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, New Delhi, Prison, Marriage, Prisoners, Court, Gang Leader, Gangster Takes Wedding Vows Inside Nabha Jail Premisse

About kvartha beta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal