Follow KVARTHA on Google news Follow Us!
ad

വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം: വെള്ളിയാഴ്ച (22.11.2019) വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഫ്രറ്റേണിറ്റി

വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച (21.11.2019) വിKerala, Thiruvananthapuram, News, Girl students, Education, Protesters, Fraternity movement calls for education bandh on Friday
തിരുവനന്തപുരം: (www.kvartha.com 21.11.2019) വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച (22.11.2019) വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. വയനാട് സുല്‍ത്താന്‍ ബത്തേരി ഗവ. സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകരുടെയും ആശുപത്രി ജീവനക്കാരുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് ബന്ദ് ആചരിക്കുന്നത്.

സംഭവത്തില്‍ അനാസ്ഥ കാണിച്ച അധ്യാപകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി രവീന്ദ്രനാഥ് പൊതുവിദ്യാഭ്യാസ വായാടിത്തം അവസാനിപ്പിച്ച് സ്‌കൂളുകളില്‍ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എം ഷെഫ്രിന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


Keywords: Kerala, Thiruvananthapuram, News, Girl students, Education, Protesters, Fraternity movement calls for education bandh on Friday