Follow KVARTHA on Google news Follow Us!
ad

ഒന്നാം റാങ്ക്കാരി ഫാത്തിമ സിവില്‍ സര്‍വീസ് സ്വപ്നം ഉപേക്ഷിച്ച് യാത്രയായി; മുസ്ലീമായതിന്റെ പേരില്‍ വിവേചനം നേരിട്ടതായി ആരോപണം; ആത്മഹത്യയ്ക്ക് കാരണം അദ്ധ്യാപകരുടെ പീഡനമെന്ന് സഹപാഠികള്‍

മദ്രാസ് ഐ ഐ ടിയുടെ എച്ച് എസ് ഇ ഇ കോഴ്സിനുള്ള പ്രവേശന പരീക്ഷയില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ News, Kerala, Kollam, Student, Suicide, Hang Self, Civil Service, Muslim, Deadbody, Relatives, Friends, Teachers, Fatima Left Her Dream of Civil Service

കൊല്ലം: (www.kvartha.com 11.11.2019) മദ്രാസ് ഐ ഐ ടിയുടെ എച്ച് എസ് ഇ ഇ കോഴ്സിനുള്ള പ്രവേശന പരീക്ഷയില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം റാങ്കുകാരിയായ കിളികൊല്ലൂര്‍ രണ്ടാംകുറ്റി സ്വദേശിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത നിലയില്‍. മദ്രാസ് ഐ ഐ ടിയില്‍ ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് (എച്ച് എസ് ഇ ഇ)കോഴ്സിന് പഠിക്കുകയായിരുന്നു.

News, Kerala, Kollam, Student, Suicide, Hang Self, Civil Service, Muslim, Deadbody, Relatives, Friends, Teachers, Fatima Left Her Dream of Civil Service

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മദ്രാസ് ഐ.ഐ.ടിയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ഫാത്തിമയുടെ മൃതദേഹം കണ്ടത്. രണ്ടാംകുറ്റി പ്രിയദര്‍ശനി ഗഗര്‍ 173 കിലോന്‍തറയില്‍ പ്രവാസിയായ അബ്ദുള്‍ ലത്തീഫിന്റെയും സജിതയുടെയും മകളാണ്. ചെന്നൈ റോയല്‍പെട്ട് ഗവ. ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഞായറാഴ്ച്ച രാത്രി വീട്ടിലെത്തിച്ചു. തിങ്കളാഴ്ച്ച രാവിലെ സംസ്‌കാരം നടത്തും. അയിഷ ഇരട്ട സഹോദരിയാണ്. എട്ടാം ക്ലാസുകാരി മറിയം ഇളയ സഹോദരിയാണ്.

ക്രിസ്തുരാജ് എച്ച് എസ് എസില്‍ നിന്നും ഗ്രേസ് മാര്‍ക്കില്ലാതെ 93.2 ശതമാനം മാര്‍ക്കോടെ പ്ലസ് ടു വിജയിച്ചതിന് ശേഷം എച്ച് എസ് ഇ ഇക്ക് ചേരുകയായിരുന്നു. സിവില്‍ സര്‍വീസില്‍ മികച്ച റാങ്ക് നേടി നല്ലൊരു ഐ എ എസ് ഉദ്യോഗസ്ഥയായി ജനങ്ങള്‍ക്ക് നല്ലതു ചെയ്യണമെന്നൊക്കെയുള്ള സ്വപ്നങ്ങളുമായാണ് ഫാത്തിമ എച്ച് എസ് ഇ ഇ കോഴ്‌സിന് ചേര്‍ന്നത്. പക്ഷെ, ഈ സ്വപ്നങ്ങളെല്ലാം വഴിയില്‍ ഉപേക്ഷിച്ച് ഫാത്തിമ സ്വയം ജീവിതം അവസാനിപ്പിച്ചതിന്റെ അമ്പരപ്പിലാണ് ബന്ധുക്കളും നാട്ടുകാരും കൂട്ടുകാരും.

ഫാത്തിമയ്ക്ക് സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും എ വണ്‍ ഉണ്ടായിട്ടും പ്ലസ് ടുവിന് ഹ്യൂമാനിറ്റീസ് എടുക്കാന്‍ കാരണം സിവില്‍ സര്‍വീസ് എന്ന സ്വപ്‌നലക്ഷ്യമായിരുന്നു.

അദ്ധ്യാപകരുടെ പീഡനമാണ് ഫാത്തിമയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാരോപണം ഉയരുന്നുണ്ട്. മുസ്ലീം സമുദായാംഗമായ ഫാത്തിമയ്ക്ക് അദ്ധ്യാപകര്‍ ബോധപൂര്‍വ്വം ഇന്റേണല്‍ മാര്‍ക്ക് കുറച്ചെന്നും ചില വിദ്യാര്‍ത്ഥികള്‍ ജാതീയമായ പീഡനത്തിന് ഇരയാകുന്നതായും സഹപാഠികള്‍ ബന്ധുക്കളോട് പറഞ്ഞു. മൃതദേഹം ഏറ്റുവാങ്ങാന്‍ ചെന്നൈയിലെത്തിയ കുടുംബസുഹൃത്തുക്കളോട് ഫാത്തിമയുടെ സഹപാഠികളാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. ഈ വര്‍ഷംമാത്രം മദ്രാസ് ഐ ഐ ടിയിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Kollam, Student, Suicide, Hang Self, Civil Service, Muslim, Deadbody, Relatives, Friends, Teachers, Fatima Left Her Dream of Civil Service