Follow KVARTHA on Google news Follow Us!
ad

ഇംഗ്ലീഷ് അധ്യാപികയുടെ ഇംഗ്ലീഷ് പരിജ്ഞാനം കേട്ട് ഞെട്ടി ജില്ലാ മജിസ്ട്രേറ്റ്; സംഭവം ഉന്നാവോയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ മിന്നല്‍ പരിശോധയ്ക്കെത്തിയപ്പോള്‍; പാഠപുസ്തകത്തിലെ രണ്ടു വരിപോലും തെറ്റാതെ വായിക്കാന്‍ പറ്റിയില്ല; ഉടനടി സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം

ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ മിന്നല്‍ പരിശോധയ്ക്കെത്തിയ News, Education, Teacher, Suspension, Students, National,
ലക്നൗ: (www.kvartha.com 30.11.2019) ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ മിന്നല്‍ പരിശോധയ്ക്കെത്തിയ ജില്ലാ മജിസ്ട്രേറ്റ് ഇംഗ്ലീഷ് അധ്യാപികയുടെ ഇംഗ്ലീഷ് പരിജ്ഞാനം കേട്ട് ഞെട്ടി. സ്‌കൂളുകളിലെ വിദ്യാഭ്യാസത്തിന്റെ പരിതാപകരമായ അവസ്ഥ തുറന്നുകാട്ടുന്നതായിരുന്നു അധ്യാപികയുടെ ഈ അറിവില്ലായ്മ. ജില്ലാ മജിസ്ട്രേറ്റ് ദേവേന്ദ്ര കുമാര്‍ പാണ്ഡെയാണ് അധ്യാപികയുടെ ഇംഗ്ലീഷ് പരിജ്ഞാനം കേട്ട് ഞെട്ടിയത്.

സ്‌കൂളിലെത്തിയ ദേവേന്ദ്ര കുമാര്‍ പാണ്ഡെ, ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ഏതാനും വരികള്‍ വായിക്കാന്‍ ഇംഗ്ലീഷ് അധ്യാപികയോട് ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടു വരിപോലും തെറ്റാതെ വായിക്കാന്‍ അവര്‍ക്ക് പറ്റിയില്ല.

English Teacher Fails to Read Textbook During Surprise Check in UP School, Video Goes Viral, News, Education, Teacher, Suspension, Students, National

ഇതോടെ ഇംഗ്ലീഷ് തെറ്റില്ലാതെ വായിക്കാന്‍ കഴിയാത്ത അധ്യാപികയെ ഉടനടി സസ്പെന്‍ഡ് ചെയ്യണമെന്ന് ജില്ലാ മജിസ്ട്രേറ്റ് നിര്‍ദേശിച്ചു. പല ന്യായവാദങ്ങളും അധ്യാപിക നിരത്താന്‍ ശ്രമിച്ചുവെങ്കിലും, അതുകൊണ്ട് എന്താണ് കാര്യം? നിങ്ങള്‍ ബിഎ പാസായതല്ലേ? നിങ്ങളോട് പരിഭാഷ ചെയ്യാന്‍ പോലും താന്‍ ആവശ്യപ്പെട്ടില്ല. പാഠപുസ്തകത്തിലെ ഏതാനും വരികള്‍ വായിക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്.. നിങ്ങള്‍ക്ക് അതിനു പോലും കഴിഞ്ഞില്ല എന്ന് ദേവേന്ദ്ര കുമാര്‍ മറുചോദ്യം ചോദിച്ചു.

ഉന്നാവോയിലെ സിക്കന്ദര്‍പുര്‍ സരയൂസിയിലെ സ്‌കൂളിലാണ് വെള്ളിയാഴ്ച ജില്ലാ മജിസ്ട്രേറ്റിന്റെ മിന്നല്‍ പരിശോധന നടന്നത്. സ്‌കൂളിലെത്തിയ മജിസ്ട്രേറ്റ് കുട്ടികളോട് പുസ്തകം വായിക്കാന്‍ നിര്‍ദേശിച്ചു. കുട്ടികള്‍ പുസ്തകവും പിടിച്ച് പരുങ്ങുന്നത് കണ്ടതോടെയാണ് അധ്യാപികയോട് വായിക്കാന്‍ ആവശ്യപ്പെട്ടത്. അവരും പരാജയപ്പെട്ടതോടെയാണ് സസ്പെന്‍ഡ് ചെയ്യാന്‍ ബേസിക് ശിക്ഷ അധികാരിക്ക് ജില്ലാ മജിസ്ട്രേറ്റ് നിര്‍ദേശം നല്‍കിയത്.

ജില്ലാ മജിസ്ട്രേറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം അധ്യാപികയ്ക്കെതിരെ കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് ബേസിക് ശിക്ഷ അധികാരി പ്രദീപ് കുമാര്‍ പാണ്ഡെ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സോന്‍ഭദ്ര ജില്ലയില്‍ കുട്ടികള്‍ക്ക് പാലില്‍ വെള്ളം ചേര്‍ത്ത് കൊടുത്തതിന്റെ വാര്‍ത്ത വന്നതിനു പിന്നാലെയാണ് ഈ വാര്‍ത്തയും വരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: English Teacher Fails to Read Textbook During Surprise Check in UP School, Video Goes Viral, News, Education, Teacher, Suspension, Students, National.