Follow KVARTHA on Google news Follow Us!
ad

സാര്‍വകാലികമാണ് പ്രവാചകന്റെ ജീവിത സന്ദേശം; മുഹമ്മദ് നബിയുടെ ജീവിത സാക്ഷ്യത്തെ ഇഴകീറി പ്രകാശിപ്പിച്ച് ചര്‍ച്ച സംഗമം

സാര്‍വകാലികമാണ് പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിത സന്ദേശമെന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി ചേമ്പര്‍ ഹാളില്‍ സംഘടിപ്പിച്ച Kannur, News, Prophet, Religion, Muslim, Discussion, Discussion to unveil the life testimony of Prophet Muhammad
കണ്ണൂര്‍: (www.kvartha.com 25.11.2019) സാര്‍വകാലികമാണ് പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിത സന്ദേശമെന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി ചേമ്പര്‍ ഹാളില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സംഗമം അഭിപ്രായപ്പെട്ടു. മുഹമ്മദ് നബിയുടെ ജീവിതവും ഇസ്ലാമിക സാമൂഹിക സിദ്ധാന്തവും ഇഴകീറി പരിശോധിക്കുന്നതായിരുന്നു സംഗമം. വിവിധ കാര്യങ്ങളെക്കുറിച്ച് സദസ്സ് സംഗമ വേദിയുമായി സംവദിച്ചു. നിരവധി ചോദ്യങ്ങള്‍ക്ക് വേദി മറുപടി നല്‍കി. കേവലം വാക്കുകള്‍ കൊണ്ട് മാത്രമല്ല തന്റെ ജീവിതം കൊണ്ടാണ് മുഹമ്മദ് നബി മാതൃക കാണിച്ചതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം ഡോ. ആര്‍ യുസഫ് പറഞ്ഞു. കാലദേശങ്ങളെ ഭേദിച്ച മഹത്വമാണ് മുഹമ്മദ് നബി. മനുഷ്യ ലോകത്തിന്റെ വൈവിധ്യങ്ങളെ മുഹമ്മദ് നബിയോളം ഉള്‍ക്കൊണ്ട മറ്റൊരു വ്യക്തിയെ കണ്ടെത്തുക പ്രയാസമാണ്. മനുഷ്യനന്മക്ക് വേണ്ടിയുള്ള പ്രപഞ്ചനാഥന്റെ നിയോഗമായ മുഹമ്മദ് നബിയെ പരിമിതമായ വൃത്തങ്ങളില്‍ ഒതുക്കാനാവില്ലെന്ന് .ആര്‍. യൂസുഫ് പറഞ്ഞു.

Kannur, News, Prophet, Religion, Muslim, Discussion, Discussion to unveil the life testimony of Prophet Muhammad

ജില്ലാസമിതി ഇസ്ലാമിക .വകുപ്പ് കണ്‍വീനര്‍ ടി.കെ.മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഡോ.അബ്ദുല്‍ വാസിഹ് ധര്‍മഗിരി ,ടി.പി.മുഹമ്മദ് ശമീം ,ടി.കെ മുഹമ്മദലി എന്നിവര്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് പി.ബി.എം ഫര്‍മീസ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ജില്ലാ അസി. സെക്രട്ടറി കെ.പി. ആദം കുട്ടി സെക്രട്ടറിയേറ്റ് അംഗം കെ.പി.അബ്ദുല്‍ അസീസ് എന്നിവര്‍ വേദിയില്‍ സംബന്ധിച്ചു. പ്രബോധനവകുപ്പ് കണ്‍വീനര്‍ കളത്തില്‍ ബഷീര്‍ സ്വാഗതവും ജില്ലാ സമിതി അംഗം കെ.കെ.മുഹമ്മദ് ശുഹൈബ് നന്ദിയും പറഞ്ഞു. മസ്ജിദ് കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബ്ബാസ് മാട്ടൂല്‍ ഖിറാ അത്ത് നടത്തി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kannur, News, Prophet, Religion, Muslim, Discussion, Discussion to unveil the life testimony of Prophet Muhammad