Follow KVARTHA on Google news Follow Us!
ad

ശബരിമലയില്‍ യുവതികള്‍ വന്നാല്‍ വേണ്ട നടപടി സ്വീകരിക്കും; പമ്പയില്‍ ഇത്തവണ പൊലീസ് ചെക്‌പോസ്റ്റുകള്‍ ഉണ്ടാകില്ലെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ

ശബരിമലയില്‍ ഇത്തവണ യുവതികള്‍ വന്നാല്‍ വേണ്ട നടപടി സ്വീകരിക്കുKochi, News, Religion, Sabarimala Temple, Sabarimala-Verdict, Police, Protection, Trending, Kerala
കൊച്ചി: (www.kvarthaa.com 17.11.2019) ശബരിമലയില്‍ ഇത്തവണ യുവതികള്‍ വന്നാല്‍ വേണ്ട നടപടി സ്വീകരിക്കുമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സുപ്രീംകോടതി വിധിയില്‍ വ്യത്യസ്ത വാദമുഖങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ശബരിമല വിധിയില്‍ അഡ്വക്കേറ്റ് ജനറലിനോടു നിയമോപദേശം തേടും. പമ്പയില്‍ ഇത്തവണ പൊലീസ് ചെക്‌പോസ്റ്റുകള്‍ ഉണ്ടാകില്ലെന്നും ഡിജിപി അറിയിച്ചു.

അതിനിടെ മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ശനിയാഴ്ച തുറക്കുകയാണ്. യുവതീപ്രവേശന വിധിയിലെ സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയ സാഹചര്യത്തില്‍ ശാന്തമായ തീര്‍ഥാടനമാണു പ്രതീക്ഷിക്കുന്നത്. വിവാദങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. സന്നിധാനത്ത് ഇത്തവണ വനിതാ പൊലീസിനെ വിന്യസിക്കേണ്ടെന്നു നേരത്തെ തീരുമാനിച്ചിരുന്നു. കടുത്ത നിയന്ത്രണങ്ങളോ വലിയ സേനാ വിന്യാസമോ ഇല്ല.

DGP Loknath Behera on Sabarimala security, Kochi, News, Religion, Sabarimala Temple, Sabarimala-Verdict, Police, Protection, Trending, Kerala

അതിനിടെ കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ഏതെങ്കിലും തരത്തില്‍ ദര്‍ശനത്തിനു യുവതികളെത്തിയാല്‍ തടയാന്‍ തന്നെയാണു പ്രതിഷേധിക്കുന്നവരുടെ നീക്കം. നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം ഇല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ അത് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നേരിട്ട വലിയ വരുമാന നഷ്ടം ഇത്തവണ മറികടക്കാം എന്ന പ്രതീക്ഷയിലാണു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: DGP Loknath Behera on Sabarimala security, Kochi, News, Religion, Sabarimala Temple, Sabarimala-Verdict, Police, Protection, Trending, Kerala.