Follow KVARTHA on Google news Follow Us!
ad

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നു; സ്‌കൂളുകള്‍ക്ക് രണ്ടു ദിവസം കൂടി അവധി

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് രണ്ടു ദിവസം കൂടി അവധിNew Delhi, News, National, school
ന്യൂഡല്‍ഹി: (www.kvartha.com 14.11.2019) ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് രണ്ടു ദിവസം കൂടി അവധി പ്രഖ്യാപിച്ചു. ഡല്‍ഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായി തുടരുകയായിരുന്നു.

വെള്ളിയാഴ്ച വരെ ഡല്‍ഹിയിലെ മിക്‌സിങ് പ്ലാന്റുകളും ക്രഷറുകളും അടച്ചിടാനും പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. വാതക പ്ലാന്റുകള്‍, കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായ ശാലകള്‍ എന്നിവയും നവംബര്‍ 15 വരെ അടച്ചിടാനും അതോറിറ്റിയുടെ നിര്‍ദേശം നല്‍കി.

New Delhi, News, National, school, Delhi Air Pollution; Schools to be shut till nov 14

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Delhi, News, National, school, Delhi Air Pollution; Schools to be shut till Nov 14