Follow KVARTHA on Google news Follow Us!
ad

ഭീതി ഒഴിയുന്നു; 'മഹ' പൂര്‍ണമായും കേരളതീരവും ലക്ഷദ്വീപും വിട്ടു; ചുഴലിക്കാറ്റ് ഇനി ശക്തിയായി ഒമാന്‍ തീരത്തേക്ക്

അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപംകൊണ്ട 'മഹ' ചുഴലിക്കാറ്റ് Kozhikode, News, Protection, Warning, Rain, Kerala
കോഴിക്കോട്: (www.kvartha.com 01.11.2019) അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപംകൊണ്ട 'മഹ' ചുഴലിക്കാറ്റ് പൂര്‍ണമായും കേരളതീരത്തു നിന്ന് പിന്‍മാറി. കൂടുതല്‍ ശക്തിയാര്‍ജിച്ച് ഒമാന്‍ തീരത്തേക്ക് പോകുന്ന മഹ ചുഴലിക്കാറ്റ് മംഗലാപുരത്ത് നിന്ന് 390 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മഹ ലക്ഷദ്വീപ് കടന്ന് വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുകയാണ്. അതിനാല്‍ ലക്ഷദ്വീപും സുരക്ഷിതമാണ്. എന്നാല്‍, ലക്ഷദ്വീപില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Cyclone ‘Maha’ leaves Kerala coast; rain likely to recede on Friday, Kozhikode, News, Protection, Warning, Rain, Kerala

കേരളത്തിലെ തീരദേശ പ്രദേശങ്ങളില്‍ ശക്തമായ കാറ്റുവിശാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കാറ്റുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകളൊന്നും തന്നെ പുറത്തുവന്നിട്ടില്ല. മണിക്കൂറില്‍ 50 മുതല്‍ 40 കിലോമീറ്റര്‍ വേഗതയിലാകും കേരളാ തീരങ്ങളില്‍ കാറ്റ് വീശുക.

മഴ മുന്നറിയിപ്പുകള്‍ സംബന്ധിച്ചുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പുകള്‍ ഉടന്‍ പുറത്ത് വരുമെന്നാണ് കരുതുന്നത്. മഴ മാറി നില്‍ക്കുന്ന തിരുവനന്തപുരത്ത് നിലവില്‍ നല്ല വെയിലും കാണാന്‍ സാധിക്കുന്നുണ്ട്. കനത്ത മഴയുടേയും കാറ്റിന്റേയും മുന്നറിയിപ്പിനെ തുടര്‍ന്ന് രണ്ടു ദിവസങ്ങളായി മത്സ്യതൊഴിലാളികളൊന്നും കടലില്‍ മീന്‍ പിടിക്കാന്‍ പോയിട്ടില്ല.

അതിനിടെ കനത്ത മഴ പെയ്യുന്നതിനാല്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വെള്ളിയാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്ക് തുടരുന്നുണ്ട്.

വ്യാഴാഴ്ച വൈകീട്ടോടെയാണ് അമ്‌നി ദ്വീപില്‍ മഹ ചുഴലിക്കാറ്റ് വീശിയത്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെയായിരുന്നു ഈ സമയത്ത് കാറ്റിന്റെ വേഗം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cyclone ‘Maha’ leaves Kerala coast; rain likely to recede on Friday, Kozhikode, News, Protection, Warning, Rain, Kerala.