Follow KVARTHA on Google news Follow Us!
ad

മാവോയിസ്റ്റ് കൂട്ടക്കൊല: സി പി ഐ-സി പി എം പോര് മൂക്കുന്നു; സി പി ഐയെ ഇടത് ഐക്യം തകര്‍ക്കാനിറങ്ങിയ കോടാലി കൈയ്യെന്ന് വിശേഷിപ്പിച്ച് എം വി ഗോവിന്ദന്‍

എല്‍ ഡി എഫിനുളളില്‍ സി പി എം-സി പി ഐ ഭിന്നത രൂക്ഷമാകുന്നുKannur, News, Politics, Trending, Maoists, Murder, Criticism, Kerala,
കണ്ണൂര്‍: (www.kvartha.com 15.11.2019) എല്‍ ഡി എഫിനുളളില്‍ സി പി എം-സി പി ഐ ഭിന്നത രൂക്ഷമാകുന്നു. നേരത്തെ വല്യേട്ടന്‍ - മനോഭാവത്തെ ചൊല്ലിയുള്ള തര്‍ക്കമാണെങ്കില്‍ ഇപ്പോഴത് പ്രത്യയശാസ്ത്രപരമായ ഭിന്നത കൂടിയായി മാറിയിരിക്കുകയാണ്. പഞ്ചായത്ത് തലം മുതല്‍ മന്ത്രിസഭാതലം വരെ തങ്ങളെ അവഗണിക്കുകയാണെന്നാണ് സി പി ഐയുടെ പരാതി.

അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന വിഷയത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിന് കടകവിരുദ്ധമായ നിലപാട് സ്വീകരിച്ചതോടെ സി പി ഐക്കെതിരെ പരസ്യ വിമര്‍ശനവുമായി സി പി എം നേതാക്കള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പാനൂരില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റംഗം എം വി ഗോവിന്ദന്‍ സി പി ഐയെ ഇടതു ഐക്യം തകര്‍ക്കാനിറങ്ങിയ കോടാലി കൈയ്യെന്നാണ് വിശേഷിപ്പിച്ചത്.

CPM mouthpiece slams opposition and CPI for recent uproar on Maoist killings,Kannur, News, Politics, Trending, Maoists, Murder, Criticism, Kerala

മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന അട്ടപ്പാടിയിലെ മഞ്ചക്കല്‍ വനമേഖലയില്‍ വെടിവയ്പ്പു നടന്ന സ്ഥലം സി പി ഐ സംഘം പരിശോധന നടത്തിയതും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതും മാധ്യമങ്ങളില്‍ വിവാദമുണ്ടാക്കാനുള്ള ഗിമ്മിക്കാണെന്നാണ് സി പി എം നേതൃത്വത്തിന്റെ ആരോപണം.

യു എ പി എ രണ്ട് സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയതിനെതിരെയും സി പി ഐ അതിനിശിതമായാണ് വിമര്‍ശിച്ചത്. ഇതോടെയാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചത്. എല്‍ ഡി എഫിലെ രണ്ടാമത്തെ ഘടകകക്ഷിയായിട്ടും തങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം കിട്ടില്ലെന്നാണ് സി പി ഐയുടെ പരാതി.

ബുത്ത് തലം മുതല്‍ മന്ത്രിസഭാതലം വരെ ഇതുതന്നെയാണ് അവസ്ഥ. തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ത്രിതല പഞ്ചായത്തുകളില്‍ തങ്ങള്‍ക്ക് അര്‍ഹമായ സീറ്റുകള്‍ നിഷേധിക്കപ്പെടുമോയെന്ന ആശങ്ക സി പി ഐക്കുണ്ട്. മിക്ക ത്രിതല പഞ്ചായത്തുകളും സി പി എം മൃഗീയ ഭൂരിപക്ഷത്തോടെ ഭരിക്കുന്നവയാണ്.

മന്ത്രിസഭയില്‍ രണ്ടാം കക്ഷിയായിട്ടും തങ്ങളറിയാതെ ചില നടപടികള്‍ സ്വീകരിക്കുവെന്ന പരാതി സി പി ഐ മന്ത്രിമാര്‍ക്കുണ്ട്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ സി പി ഐ-സി പി എം പോര് സംസ്ഥാനത്തെ എല്‍ ഡി എഫ് മുന്നണിയെ ശിഥിലമാക്കുമോയെന്ന ആശങ്ക സി പി ഐ കേന്ദ്ര നേതൃത്വത്തിനുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: CPM mouthpiece slams opposition and CPI for recent uproar on Maoist killings,Kannur, News, Politics, Trending, Maoists, Murder, Criticism, Kerala.