Follow KVARTHA on Google news Follow Us!
ad

തുടര്‍ച്ചയായ തലചുറ്റല്‍; യുവതിയുടെ തലച്ചോറ് പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് അദ്ഭുതം!

ചൈനകാരിയായ യുവതി തുടര്‍ച്ചയായ തലചുറ്റലിനെ തുടര്‍ന്നാണ് തലചുറ്റല്‍ അനുഭവപ്പെട്ടത്. News, World, Chaina, Women, hospital, Doctor, Brain, CT Scan, Continuous dizziness; Shocked by doctors who examined young woman's brain!

ബെയ്ജിംങ്: (www.kvartha.com 19.11.2019) ചൈനകാരിയായ യുവതി തുടര്‍ച്ചയായ തലചുറ്റലിനെ തുടര്‍ന്നാണ് ആശുപത്രിയിൽ ചെന്നത്. ഇരുപതാം വയസ്സ് മുതല്‍ പതിവായി തലച്ചുറ്റല്‍ അനുഭവപ്പെട്ടിരുന്നെങ്കിലും എന്നാല്‍ ആദ്യമൊന്നും ഡോക്ടര്‍മാര്‍ക്ക് കാരണം കണ്ടെത്താനായില്ല.

പിന്നീട് യുവതിയുടെ തലച്ചോറ് പരിശോധിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ ശരിക്കും ഞെട്ടിയത്. തലച്ചോറിലെ ഒരു പ്രധാനഭാഗമായ സെറിബെല്ലം ഇല്ലാതെയാണ് യുവതി ജീവിക്കുന്നത്. തലച്ചോറിന്റെ സിടി സ്‌കാനിലൂടെയാണ് ഇക്കാര്യം ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.

News, World, Chaina, Women, hospital, Doctor, Brain, CT Scan, Continuous dizziness; Shocked by doctors who examined young woman's brain!

ജനിച്ചപ്പോഴെ യുവതിക്ക് സെറിബെല്ലം ഇല്ലായിരുന്നെന്നും. നടക്കുമ്പോള്‍ വീണുപോകുന്നത് പതിവായിരുന്നെന്നും ആറാമത്തെയോ ഏഴാമത്തെയോ വയസ്സിലാണ് നടക്കാനും സംസാരിക്കാനും തുടങ്ങിയതെന്ന് യുവതിയുടെ അമ്മ പറയുന്നു.

വൈദ്യശാസ്ത്രത്തിലെ അപൂര്‍മായ കേസാണിതെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. സെറിബെല്ലം ഇല്ലാതെ ജീവിക്കേണ്ടി വരുന്നതിനെക്കുറിച്ച് അമേരിക്കയിലെ ജോണ്‍സ് ഹോപ്പ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡോ. ജെയിംസ് ജേണല്‍ ബ്രെയിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുവതിക്ക് ഇപ്പോഴും ചികിത്സ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, World, Chaina, Women, hospital, Doctor, Brain, CT Scan, Continuous dizziness; Shocked by doctors who examined young woman's brain!