Follow KVARTHA on Google news Follow Us!
ad

കുടുംബശ്രീ പ്രവര്‍ത്തകയുടെ വ്യാജ ഒപ്പിട്ട് എട്ടു ലക്ഷം തട്ടിയ കേസില്‍ പൊലീസ് അന്വേഷണമാരംഭിച്ചു

കുടുംബശ്രീ പ്രവര്‍ത്തകയുടെ വ്യാജ ഒപ്പിട്ട് എട്ട് ലക്ഷം തട്ടിയെന്ന പരാതിയില്‍ പൊലീസ് Kannur, News, Local-News, Police, Case, Cheating, Complaint, Kerala,
കണ്ണൂര്‍: (www.kvartha.com 30.11.2019) കുടുംബശ്രീ പ്രവര്‍ത്തകയുടെ വ്യാജ ഒപ്പിട്ട് എട്ട് ലക്ഷം തട്ടിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കുടുംബശ്രീ അംഗം ആശുപത്രിയില്‍ ചികിത്സയില്‍ കിടക്കവേ അവരുടെ വ്യാജ ഒപ്പിട്ട് ചന്ദനക്കാംപാറ സഹകരണ ബാങ്കില്‍ നിന്നും എട്ടുലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ പയ്യാവൂര്‍ പൊലീസ് ആണ് കേസെടുത്തത്.

പയ്യാവൂര്‍ ചീത്തപ്പാറ ആതിര കുടുംബശ്രീ അംഗം ചീത്തപാറയിലെ കാവില്‍ വീട്ടില്‍ ബിന്ദു പ്രകാശന്റെ പരാതിയില്‍ കുടുംബശ്രീ പ്രസിഡന്റ് സിന്ധു പ്രഭാകരന്‍, സെക്രട്ടറി സുഭദ്ര പത്മനാഭന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ബിന്ദു പ്രകാശന്‍ 2018 നവംബര്‍ 29 മുതല്‍ 2019 ജനുവരി 26 വരെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

 Cheating: Complaint against Kudumbasree workers, Kannur, News, Local-News, Police, Case, Cheating, Complaint, Kerala

അതിനിടയില്‍ 2018 ഡിസംബര്‍ 17ന് ബിന്ദുവിന്റെ വ്യാജ ഒപ്പിട്ട് ലിങ്കേജ് വായ്പ ആയി പയ്യാവൂര്‍ സഹകരണ ബാങ്കിന്റെ ചന്ദനക്കാംപാറ ശാഖയില്‍ നിന്നും എട്ടു ലക്ഷം രൂപ സിന്ധുവും സുഭദ്രയും ചേര്‍ന്ന് തട്ടിയെടുത്തുവെന്നാണ് പരാതി. കുടുംബശ്രീ അംഗങ്ങള്‍ക്ക് ലിങ്കേജ് വായ്പയായി ഒരു ലക്ഷം രൂപ വീതം ലഭിക്കും. എന്നാല്‍ മറ്റ് അംഗങ്ങള്‍ക്ക് വായ്പ ആവശ്യമില്ലെങ്കില്‍ അവര്‍ സമ്മതപത്രം നല്‍കിയാല്‍ ഒരാള്‍ക്ക് കൂടുതല്‍ തുക അനുവദിക്കും.

വ്യാജ സമ്മതപത്രം ഉണ്ടാക്കി ബിന്ദുവിന്റെ വ്യാജ ഒപ്പിട്ട് വായ്പാ തട്ടിയെടുത്തുവെന്ന് സി ഡി എസ്സിനും എ ഡി എസ്സിനും ജില്ലാ മിഷനും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഇതേതുടര്‍ന്ന് ജില്ലാ കലക്ടര്‍ക്കും തളിപ്പറമ്പ് ഡി വൈ എസ് പിക്കും ബിന്ദു പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് പയ്യാവൂര്‍ പൊലീസിനോട് കേസെടുത്തു അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cheating: Complaint against Kudumbasree workers, Kannur, News, Local-News, Police, Case, Cheating, Complaint, Kerala.