Follow KVARTHA on Google news Follow Us!
ad

സ്വന്തം ഓട്ടോയിടിച്ച വയോധികനെ കൊള്ളയടിച്ച് വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

സ്വന്തം ഓട്ടോയിടിച്ച വയോധികനെ കൊള്ളയടിച്ച് വഴിയില്‍ News, Local-News, Injured, Dead, Arrested, Auto Driver, Police, Kerala,
തിരുവനന്തപുരം: (www.kvartha.com 07.11.2019) സ്വന്തം ഓട്ടോയിടിച്ച വയോധികനെ കൊള്ളയടിച്ച് വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ഓട്ടോ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധികനെ ആശുപത്രിയില്‍ കൊണ്ടുപോകാനെന്ന വ്യാജേനയാണ് ഇയാള്‍ വണ്ടിയില്‍ കയറ്റി കൊണ്ടുപോയത്.

കുറച്ചു ദുരം പിന്നിട്ടപ്പോള്‍ വയോധികന്റെ കൈവശമുണ്ടായിരുന്ന പണം കവര്‍ന്ന ശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവര്‍ ആറ്റുകാല്‍ കല്ലടിമുഖം ഫ്ളാറ്റില്‍ താമസിക്കുന്ന ബിജുവിനെ (42) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

 Auto driver held for theft, News, Local-News, Injured, Dead, Arrested, Auto Driver, Police, Kerala

ബിജുവിന്റെ ഓട്ടോയിടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന തിരുനെല്‍വേലി സ്വദേശി സുബ്ബയയെ (70) മറ്റ് ഓട്ടോ ഡ്രൈവര്‍മാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ആഴ്ചയാണ് തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജിന് സമീപം ബിജുവിന്റെ ഓട്ടോ തട്ടി സുബ്ബയ്യയ്ക്ക് പരിക്കേറ്റത്. പരിക്കേറ്റ സുബ്ബയ്യയെ ആശുപത്രിയില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് ബിജു ഓട്ടോയില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.

തുടര്‍ന്ന് ആറ്റുകാല്‍ പാടശേരിയിലെ ആള്‍ ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് സുബ്ബയ്യയുടെ പണം തട്ടിയെടുത്ത ശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പണം കൈക്കലാക്കുന്നത് തടയാന്‍ ശ്രമിച്ച വൃദ്ധനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ബിജുവിന്റെ ക്രിമിനല്‍ പശ്ചാത്തലം അറിയാവുന്ന മറ്റ് ഓട്ടോക്കാര്‍ ഇവരെ പിന്തുടര്‍ന്നിരുന്നു. ഇവരാണ് വിവരം പോലീസില്‍ അറിയിച്ചത്.

ബിജുവിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. പിടിച്ചുപറിയും കഞ്ചാവ് കേസും അടക്കം നിരവധി കേസുകള്‍ ബിജുവിനെതിരെ നിലവിലുണ്ട്. തമ്പാനൂര്‍, ഫോര്‍ട്ട്, കരമന സ്റ്റേഷനുകളിലായി മുപ്പതോളം കേസുകളുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Auto driver held for theft, News, Local-News, Injured, Dead, Arrested, Auto Driver, Police, Kerala.