Follow KVARTHA on Google news Follow Us!
ad

പ്രണയ ലേഖനം എഴുതിയതിന് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപിക കയ്യും കാലും കെട്ടിയിട്ട് ശിക്ഷിച്ചു; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശപ്രവര്‍ത്തകര്‍ രംഗത്ത്

മൂന്നാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളെ അധ്യാപിക കയ്യും News, Local-News, Students, Teachers, Controversy, National,
അനന്തപുര്‍ : (www.kvartha.com 29.11.2019) മൂന്നാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളെ അധ്യാപിക കയ്യും കാലും കെട്ടിയിട്ട് ശിക്ഷിച്ചു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശപ്രവര്‍ത്തകര്‍ രംഗത്തെത്തി. ആന്ധ്രയിലെ അനന്ത്പുര്‍ ജില്ലയിലാണ് സംഭവം.

ഇതില്‍ മൂന്നാം ക്ലാസുകാരനെ പ്രണയ ലേഖനം എഴുതിയതിനും അഞ്ചാം ക്ലാസുകാരനെ സഹപാഠിയുടെ വസ്തു എടുത്തതിനും ആണ് ശിക്ഷിച്ചത്. സ്‌കൂളിലെ പ്രധാനാധ്യപികയാണ് വിദ്യാര്‍ത്ഥികളെ ശിക്ഷിച്ചത്.

Andhra Boys Tied To School Bench. One Allegedly Wrote A Love Letter, News, Local-News, Students, Teachers, Controversy, National

ഇത്തരം നടപടികള്‍ അനുവദിക്കില്ലെന്ന് ഇവര്‍ കുട്ടികളുടെ മാതാപിതാക്കളോട് പറയുകയും ചെയ്തു. അതിനിടെ പ്രധാന അധ്യാപിക കൂടി ഉള്‍പ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അച്യൂത റാവു രംഗത്തെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Andhra Boys Tied To School Bench. One Allegedly Wrote A Love Letter, News, Local-News, Students, Teachers, Controversy, National.