Follow KVARTHA on Google news Follow Us!
ad

നടി ആക്രമിക്കപ്പെട്ട കേസ്; 6മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണം; കേസ് പരിഗണിക്കുന്നത് കൊച്ചിയിലെ പ്രത്യേക കോടതി; ദിലീപ് ഒഴികെയുള്ള പ്രതികളോട് ഹാജരാകാന്‍ നിര്‍ദേശം

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ ഉടന്‍ ആരംഭിക്കും. കൊച്ചിയിലെ പ്രത്യേക Kochi, News, Cine Actor, Cinema, Dileep, Molestation, Supreme Court of India, Trending, Kerala,
കൊച്ചി: (www.kvartha.com 30.11.2019) നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ ഉടന്‍ ആരംഭിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. ദിലീപ് ഒഴികെയുള്ള പ്രതികളോട് ശനിയാഴ്ച തന്നെ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിദേശ യാത്രയിലായതിനാലാണ് ദിലീപിനെ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കിയത്.

ആദ്യം പ്രതികളുടെ വിടുതല്‍ ഹര്‍ജികളിന്മേല്‍ വാദം കേള്‍ക്കും. പിന്നീട് കുറ്റപത്രം വായിച്ച ശേഷം മാത്രമായിരിക്കും വിചാരണ ആരംഭിക്കുക. കേസിന്റെ വിചാരണ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതികഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു.

Actress attack case: SC instructs to complete trial within 6 months,Kochi, News, Cine Actor, Cinema, Dileep, Molestation, Supreme Court of India, Trending, Kerala

അതേസമയം കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിന് സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി ലഭിച്ചിരിക്കയാണ്. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കില്ലെന്നും എന്നാല്‍ ദൃശ്യങ്ങള്‍ കാണാമെന്നും കോടതി വ്യക്തമാക്കി. ഇരയുടെ സ്വകാര്യത മാനിച്ചാണ് നടപടിയെന്ന് കോടതി വ്യക്തമാക്കി. കോടതിയില്‍ വച്ച് ദിലീപിനോ അഭിഭാഷകനോ ദൃശ്യങ്ങള്‍ കാണാനാണ് കോടതി അനുമതി നല്‍കിയത്.

കഴിഞ്ഞ ഡിസംബര്‍ ഒന്നിനായിരുന്നു ഈ കേസ് സുപ്രീംകോടതിക്ക് മുന്നില്‍ എത്തിയത്. ദൃശ്യങ്ങള്‍ കേസിലെ പ്രധാന രേഖയാണെന്നും അത് കിട്ടാനുള്ള അര്‍ഹത നിയമപരമായി തനിക്കുണ്ടെന്നുമുള്ള ദിലീപിന്റെ വാദം കോടതി തള്ളി. ദൃശ്യങ്ങളില്‍ സംശയാസ്പദമായ സാഹചര്യം ഉണ്ടെന്നും ഇത് കിട്ടിയാല്‍ മാത്രമേ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയൂ എന്നും വാട്ടര്‍മാര്‍ക്ക് ഉള്‍പ്പെടെയുള്ള ഉപാധികള്‍ വെയ്ക്കാമെന്നും മറ്റുമുള്ള ദിലീപിന്റെ വാദം കോടതി പരിഗണിച്ചില്ല.

കേസില്‍ നേരത്തേ കക്ഷി ചേര്‍ന്ന നടി പ്രതിക്ക് ദൃശ്യങ്ങള്‍ കൈമാറുന്നത് ഇര എന്ന നിലയില്‍ തന്റെ സ്വകാര്യതയ്ക്കും സംരക്ഷണയ്ക്കും ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം കാര്യത്തില്‍ തന്റെ മൗലീകാവകാശം കൂടി കണക്കിലെടുക്കണമെന്നും നടി ചൂണ്ടിക്കാട്ടിയിരുന്നു. ദൃശ്യങ്ങള്‍ കേസിലെ തൊണ്ടി മുതലാണെന്നും കേസിലെ പ്രധാന രേഖയാണെന്നും സംസ്ഥാന സര്‍ക്കാരും പറഞ്ഞിരുന്നു. ദിലീപിന് വേണ്ടി കോടതിയില്‍ ഹാജരായത് മുകുള്‍ റോഹ്തകിയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Actress attack case: SC instructs to complete trial within 6 months,Kochi, News, Cine Actor, Cinema, Dileep, Molestation, Supreme Court of India, Trending, Kerala.