» » » » » » » » » ഓര്‍ഡര്‍ ചെയ്ത ഭക്ഷണവുമായി ഡെലിവറി ബോയ് വീട്ടിലെത്തി; അരുമയായ നായക്കുട്ടിയുമായി മുങ്ങി

പൂനെ: (www.kvartha.com 09.10.2019) ഓര്‍ഡര്‍ ചെയ്ത ഭക്ഷണവുമായി വീട്ടിലെത്തിയ ഡെലിവറി ബോയ് അരുമയായ നായക്കുട്ടിയുമായി മുങ്ങി. തങ്ങളുടെ അരുമയായ നായക്കുട്ടിയെ കാണാതായതിലുള്ള സങ്കടം താങ്ങാനാകാതെ ദമ്പതികള്‍. പൂനെയിലാണ് വിചിത്രമായ സംഭവം നടന്നത്. വന്ദനാ ഷാ എന്ന യുവതിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പങ്കുവെച്ചത്.

ഓര്‍ഡര്‍ ലഭിക്കുന്നത് അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് ഭക്ഷണം എത്തിച്ച് കൊടുക്കുന്നതാണ് ഡെലിവറി ബോയിയുടെ ചുമതല. അങ്ങനെ എത്തിയപ്പോഴാണ് സൊമാറ്റോയിലെ വിരുതനായ ഡെലിവറി ബോയി വീട്ടുകാരുടെ ഓമനയായ നായക്കുട്ടിയെയും കൊണ്ട് സ്ഥലം വിട്ടത്. പണമോ സ്വര്‍ണമോ മറ്റു വല്ല സാധനമോ മോഷ്ടിച്ചിരുന്നുവെങ്കില്‍ വീട്ടുകാര്‍ അത് സഹിക്കുമായിരുന്നു. എന്നാല്‍ തങ്ങളുടെ അരുമയായ ഡോട്ടു എന്ന പട്ടിക്കുട്ടിയെ കാണാതായപ്പോള്‍ അത് വീട്ടുകാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

Zomato delivery boy walks off with customer's pet dog in Pune,Pune, News, Humor, Lifestyle & Fashion, Dog, Twitter, National.

ദമ്പതികളുടെ പ്രിയപ്പെട്ട നായക്കുട്ടിയാണ് ഡോട്ടു. തിങ്കളാഴ്ചയാണ് ഡോട്ടുവിനെ കാണാതായ വിവരം ഉടമയായ വന്ദന ഷാ അറിയുന്നത്. തുടര്‍ന്ന് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ നോക്കിയപ്പോള്‍ കാണാതാകുന്നതിന് മുമ്പ് വരെ വീട്ടിലും പരിസരത്തുമായി ഡോട്ടു ഓടിക്കളിച്ച് നടക്കുന്നത് കണ്ടിരുന്നു. എന്നാല്‍ പിന്നീട് എന്ത് സംഭവിച്ചു എന്ന് വ്യക്തമല്ല.

കാണാതായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നായക്കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇവര്‍ സമീപത്തെ വീടുകളിലും റോഡിലും നായയെ തെരഞ്ഞു. ഫലമില്ലെന്ന് കണ്ടപ്പോള്‍ ഒടുവില്‍ നായക്കുട്ടിയെ കാണാനില്ലെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വീടിന് പരിസരപ്രദേശങ്ങളില്‍ ഭക്ഷണവുമായെത്തിയ ഡെലിവറി ബോയ്‌സിനോട് ഡോട്ടുവിനെക്കുറിച്ച് തെരക്കിയപ്പോഴാണ് സൊമാറ്റോയിലെ ഒരു ഡെലിവറി ബോയിയുടെ കൈവശം നായയെ കണ്ടതായി അറിയാന്‍ കഴിഞ്ഞത്.

തുഷാര്‍ എന്ന സൊമാറ്റോ ഡെലിവറി ബോയിയാണ് മോഷ്ടാവ് എന്ന് കണ്ടെത്തിയതോടെ ഇയാളുടെ നമ്പറില്‍ ദമ്പതികള്‍ ബന്ധപ്പെട്ടു. കുറ്റസമ്മതം നടത്തിയ ഇയാളോട് നായക്കുട്ടിയെ തിരികെ തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഗ്രാമത്തിലേക്ക് അയച്ചെന്നായിരുന്നു മറുപടി. നായക്കുട്ടിക്ക് പകരം പണം തരാമെന്ന് പറഞ്ഞെങ്കിലും ഡെലിവറി ബോയി ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആക്കുകയായിരുന്നുവന്നും ദമ്പതികള്‍ പറയുന്നു.

ഇതേ തുടര്‍ന്ന് ഇവര്‍ സൊമാറ്റോയെ സമീപിച്ചു. വിലാസവും ബന്ധപ്പെടേണ്ട നമ്പരും നല്‍കാന്‍ ആവശ്യപ്പെട്ട സൊമാറ്റോ അധികൃതര്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട ആരെങ്കിലും വീട്ടിലെത്തുമെന്ന് മറുപടി നല്‍കി. അതേസമയം പരാതി രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് വിസമ്മതിച്ചെന്നാണ് ദമ്പതികളുടെ ആരോപണം. മോഷ്ടാവിന്റെ വിവരങ്ങളടക്കം വന്ദനാ ഷാ ട്വിറ്ററില്‍ പങ്കുവെച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Zomato delivery boy walks off with customer's pet dog in Pune,Pune, News, Humor, Lifestyle & Fashion, Dog, Twitter, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal