Follow KVARTHA on Google news Follow Us!
ad

നദിയില്‍ നീന്തുന്നതിനിടയില്‍ 9വയസുകാരി മുതലയുടെ പിടിയില്‍ അകപ്പെട്ടു; ജീവന്‍ പണയപ്പെടുത്തി മുതലയുടെ പുറത്തുകയറി മല്‍പിടുത്തം നടത്തി സ്വന്തം കൂട്ടുകാരിയെ രക്ഷിച്ച് കയ്യടി നേടി ഈ 11കാരി

നദിയില്‍ നീന്തുന്നതിനിടയില്‍ മുതലയുടെ പിടിയില്‍ അകപ്പെട്ട News, Local-News, Lifestyle & Fashion, Injured, hospital, Treatment, Minor girls, World,
സിന്‍ഡ്രല: (www.kvartha.com 31.10.2019) നദിയില്‍ നീന്തുന്നതിനിടയില്‍ മുതലയുടെ പിടിയില്‍ അകപ്പെട്ട കൂട്ടുകാരിയെ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി രക്ഷപ്പെടുത്തി കയ്യടി നേടിയിരിക്കയാണ് ഈ 11 വയസ്സുകാരി. സിംബാബ്വേയിലെ സിന്‍ഡ്രല ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്.

ഒമ്പതു വയസ്സുകാരിയായ ലതോയ മുവാനിയാണ് കൂട്ടുകാരോടൊപ്പം നദിയില്‍ നീന്തുന്നതിനിടയില്‍ അപകടത്തില്‍ പെട്ടത്. തന്റെ കൂട്ടുകാരിയെ മുതല ആക്രമിക്കുന്നത് കണ്ട് ഭയന്ന് പിന്നോട്ടുപോകാതെ സംയമനവുമായി മുന്നോട്ടുപോയതാണ് കൂട്ടുകാരിയുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായത്.

Zimbabwean girl, 11, says she poked crocodile's eyes to save friend's life,News, Local-News, Lifestyle & Fashion, Injured, Hospital, Treatment, Minor girls, World

നീന്തുന്നതിനിടയില്‍ ലതോയയുടെ കൈകാലുകളില്‍ കടിച്ചുവലിച്ച് മുതല വെള്ളത്തിലേക്ക് താഴ്ത്താന്‍ ശ്രമിച്ചു. ലതോയയുടെ നിലവിളി കേട്ട് നോക്കിയപ്പോഴാണ് റെബേക്കാ മുന്‍കോമ്പ്വേ എന്ന 11 കാരി തന്റെ കൂട്ടുകാരി മുതലയുടെ വായില്‍ അകപപ്പെട്ടത് കാണുന്നത്. പിന്നീട് മറ്റൊന്നും ചിന്തിക്കാതെ മുതലയുടെ പുറത്തേക്ക് ചാടി വീണ റെബേക്ക അതിന്റെ കണ്ണുകളില്‍ കൈവിരലുകള്‍ കുത്തിയിറക്കി. വേദന കൊണ്ട് പുളഞ്ഞ മുതല ലതോയയുടെ ശരീരത്തിലുള്ള പിടി വിടുന്നതുവരെ ആക്രമണം തുടര്‍ന്നു.

ഒടുവില്‍ ആക്രമണം സഹിക്കാനാവാതെ മുതല ലതോയയുടെ ശരീരത്തിലെ പിടി അയച്ചതും റെബേക്കാ കൂട്ടുകാരിയുമായി തീരത്തേക്ക് തിരിച്ചു നീന്തി. പിന്നീട് മുതല ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചില്ല. അത് തിരികെ വെള്ളത്തിലേക്ക് തന്നെ ഊളിയിട്ടു. കൈകാലുകളില്‍ പരിക്കേറ്റ ലതോയയെ ഉടന്‍തന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. പരിക്കുകള്‍ ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Zimbabwean girl, 11, says she poked crocodile's eyes to save friend's life,News, Local-News, Lifestyle & Fashion, Injured, Hospital, Treatment, Minor girls, World.