Follow KVARTHA on Google news Follow Us!
ad

വീട്ടില്‍ അതിക്രമിച്ച് കടന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രവാസിയും ഭര്‍ത്താവില്‍ നിന്നും അകന്നുകഴിയുന്നതുമായ യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ എടുത്ത് ബ്ലാക്ക്മെയില്‍ ചെയ്ത് ആദ്യം പണവും സ്വര്‍ണവും തട്ടിയെടുത്തു; അറസ്റ്റിലായെങ്കിലും ജാമ്യത്തിലിറങ്ങിയപ്പോള്‍ വീടിന്റെ മതില്‍ ചാടിക്കടന്ന് ക്രൂരമായ മാനഭംഗത്തിന് ഇരയാക്കി; മകളുടെ മുന്നിലിട്ട് ക്രൂരമായി തല്ലിച്ചതച്ചു; ഒടുവില്‍ കൊച്ചി സ്വദേശിനിയുടെ പരാതിയില്‍ കോണ്‍ട്രാക്ടര്‍ വീണ്ടും ജയിലഴിയിലായി

വീട്ടില്‍ അതിക്രമിച്ച് കടന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രവാസിയായ Kochi, News, Complaint, Molestation, Youth, Arrested, Police, Kerala
കൊച്ചി: (www.kvartha.com 31.10.2019) വീട്ടില്‍ അതിക്രമിച്ച് കടന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രവാസിയായ ഭര്‍ത്താവില്‍ നിന്നും അകന്നുകഴിയുന്ന യുവതിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയ കരാറുകാരനെ പോലീസ് അറസ്റ്റുചെയ്തു.

ഉദയംപേരൂര്‍ കുഴിക്കുന്ന് ചാലങ്ങാടി ഷിജു മുഹമ്മദലി(39 )യെയാണ് കൊച്ചി പോണേക്കര സ്വദേശിനിയുടെ പരാതിയില്‍ പോലീസ് തന്ത്രപരമായി കസ്റ്റഡിയില്‍ എടുത്തത്. മുമ്പും ഇയാള്‍ക്കെതിരെ യുവതി സമാന സംഭവത്തില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിലായിരുന്നു.

Woman complaint against contractor,Kochi, News, Complaint, Molestation, Youth, Arrested, Police, Kerala.

തിങ്കളാഴ്ച ഉച്ചയോടെ മതില്‍ച്ചാടിക്കടന്ന് വീട്ടിലെത്തിയ ഇയാള്‍ തന്നെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നീ എനിക്കെതിരെ നേരത്തെ പീഡന പരാതി കൊടുത്തില്ലെ ,അത് നടത്തി കാണിച്ചുതരാം എന്നും പറഞ്ഞ് തന്നെ ബലാല്‍ക്കാരം ചെയ്തുവെന്നുമാണ് യുവതി എളമക്കര പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

Woman complaint against contractor,Kochi, News, Complaint, Molestation, Youth, Arrested, Police, Kerala

മതില്‍ച്ചാടി കടന്നെത്തിയ ശേഷം ഷിജു വീട്ടില്‍ അതിക്രമിച്ച് കടന്നു. പിന്നീട് തന്റെ കയ്യിലിരുന്ന മൊബൈല്‍ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞ് തകര്‍ത്തു. മുമ്പ് പോലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മര്‍ദനം തുടങ്ങി. മുടിയില്‍പ്പിടിച്ച് തല ഭിത്തിയില്‍ ഇടിപ്പിച്ചു. പിന്നീട് കഴുത്തിന് കുത്തിപ്പിടിച്ച് നിലത്തിട്ട് ചവിട്ടി. കടിച്ചും മാന്തിയും മര്‍ദിച്ചും മറ്റുമാണ് ഷിജു ലൈംഗിക പീഡനത്തില്‍ സംതൃപ്തി കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് അവശയായ താന്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നുവെന്നും യുവതി പോലീസിനോട് പറഞ്ഞു.

Woman complaint against contractor,Kochi, News, Complaint, Molestation, Youth, Arrested, Police, Kerala

അതേസമയം പരാതിയില്‍ തെളിവെടുപ്പ് നടത്തിയെന്നും യുവതി ക്രൂരമായ മര്‍ദനത്തിനും ലൈംഗിക പീഡനത്തിനും ഇരയായതായും വൈദ്യ പരിശോധനയില്‍ വ്യക്തമായി. മാനഭംഗം,അതിക്രമിച്ച് കടക്കല്‍, ഭീഷണി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഷിജുവിനെ അറസ്റ്റുചെയ്തതെന്ന് എളമക്കര സി ഐ ഡി മിഥുന്‍ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

തിങ്കളാഴ്ച മകള്‍ സ്‌കൂളില്‍ നിന്നെത്തിയപ്പോഴാണ് ഷിജു തന്നെ മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവദിച്ചത്. മകളുടെ മുന്നിലിട്ടും തന്നെ മര്‍ദിച്ചു. ഒടുവില്‍ ഈ വിവരം അഭിഭാഷകനെയോ പോലീസിനെയോ അറിയിച്ചാല്‍ തന്നെയും മക്കളെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഷിജു സ്ഥലം വിട്ടതെന്നും യുവതി പോലീസിന് മൊഴി നല്‍കി.

ആശുപത്രിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് യുവതിയെ ബന്ധപ്പെട്ട് കഴിഞ്ഞദിവസം തന്നെ മൊഴിയെടുക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടയില്‍ ഷിജു യുവതിയെ വീണ്ടും വിളിച്ച് നേരില്‍ കാണണമെന്നും കരുതിക്കൂട്ടി ഒന്നും ചെയ്തതല്ലെന്നും എല്ലാം സംസാരിച്ച് തീര്‍ക്കാമെന്നും അറിയിച്ചു.

തുടര്‍ന്ന് പോലീസിന്റെ അറിവോടെ യുവതി ഷിജുവിനെ വീട്ടിലേക്ക് വരാന്‍ ക്ഷണിച്ചു. ഇയാള്‍ വീട്ടിലെത്തിയെന്ന് ഉറപ്പുവരുത്തിയ ശേഷം പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നുമാണ് ലഭ്യമാകുന്ന വിവരം.

ഉദയപേരൂരില്‍ യുണിബ്രിക്‌സ് എഞ്ചിനിയേഴ്‌സ് ആന്‍ഡ് കോണ്‍ട്രാക്ടേഴ്‌സ് എന്ന പേരില്‍ ഷിജു സ്ഥാപനം നടത്തിവന്നിരുന്നു. വീടിന്റെ അറ്റകുറ്റപ്പണി സ്ഥാപനത്തെ ഏല്‍പ്പിച്ച ഘട്ടത്തിലാണ് താന്‍ ഷിജുവിനെ പരിചയപ്പെട്ടതെന്നും തുടര്‍ന്ന് ഇയാള്‍ പലതരത്തില്‍ തന്റെ സമ്പാദ്യത്തില്‍ ഒട്ടുമുക്കാലും തട്ടിയെടുത്തെന്നും യുവതി പോലീസിനെ അറിയിച്ചിട്ടുണ്ട്.

ബലാല്‍സംഗം ചെയ്ത് നഗ്‌ന ചിത്രങ്ങളെടുത്ത് ബ്ലാക്ക് മെയില്‍ ചെയ്ത് സ്വര്‍ണവും പണവും തട്ടിയെടുത്തതായിട്ടാണ് നേരത്തെ യുവതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിരുന്നത്.

ഷിജു മുഹമ്മദിന്റെ ശാരീരികവും മാനസികവുമായുള്ള ചൂഷണങ്ങള്‍ മൂലം താന്‍ ആത്മഹത്യാ മുനമ്പിലാണെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. 2017 മുതല്‍ ഇയാളില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് അന്ന് യുവതി കമ്മീഷണര്‍ക്ക് പരാതി സമര്‍പ്പിച്ചത്.

ഗള്‍ഫില്‍ 15 വര്‍ഷത്തോളം ജോലിചെയ്തിരുന്നെന്നും ഈ വഴിക്കുണ്ടാക്കിയ സമ്പാദ്യത്തില്‍ ഒട്ടുമുക്കാലും പലവഴിക്ക് ഷിജു തട്ടിയെടുത്തെന്നും ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്നതിനാല്‍ ആരും ചോദിക്കാനില്ലെന്നുള്ള തിരിച്ചറിവിലാണ് ഇയാള്‍ ചൂഷണത്തിന് മുതിര്‍ന്നതെന്നുമാണ് യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. ആഡ്വ.ബി എ ആളൂര്‍ ആണ് യുവതിക്ക് വേണ്ടി കോോടതിയില്‍ ഹാജരായത്.

യുവതി വീണ്ടും ആക്രമണത്തിന് വിധേയയായ സാഹചര്യത്തില്‍ ഷിജുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുന്നതിനും ഇവരുടെ ജീവനും സ്വത്തിനും സംരക്ഷണം തേടിയും കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന്‍ ബി എ ആളൂര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman complaint against contractor,Kochi, News, Complaint, Molestation, Youth, Arrested, Police, Kerala.