Follow KVARTHA on Google news Follow Us!
ad

വാവിട്ട വോയിസും കൈവിട്ട ഇമോജിയും തിരിച്ചെടുക്കാം; ഒരു തെളിവും അവശേഷിപ്പിക്കാതെ; പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്ട്‌സ്ആപ്പ്

ഒരും തെളിവും അവശേഷിപ്പിക്കാതെ വാവിട്ട വോയിസും കൈവിട്ട ഇമോജിയുംTechnology, Whatsapp, News, Social Network, Feature, WhatsApp to soon introduce disappearing messages
(www.kvartha.com 02.10.2019) ഒരും തെളിവും അവശേഷിപ്പിക്കാതെ വാവിട്ട വോയിസും കൈവിട്ട ഇമോജിയും തിരിച്ചെടുക്കാം. അത്തരത്തില്‍ ഒരു ഫീച്ചറാണ് സോഷ്യല്‍ മീഡിയ വമ്പന്മാരായ വാട്‌സ്ആപ്പ് ഉടന്‍ പുറത്തിറക്കാനിരിക്കുന്നത്.

കൈവിട്ട മെസേജുകള്‍ ഡിലീറ്റ് ചെയ്യാനുള്ള 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' സംവിധാനം വാട്‌സ് ആപ്പ് ഒരുക്കിയപ്പോള്‍ തന്നെ ഉപയോക്താക്കള്‍ക്ക് വലിയ ആശ്വാസമായിരുന്നു. സെന്‍ഡ് ചെയ്ത മെസേജുകള്‍ ഡിലീറ്റ് ചെയ്യുന്നതിന് സമയ പരിധി ഉണ്ടായിരുന്നെങ്കിലും പിന്നീട് അതിനും പരിഹാരം കണ്ടെത്താന്‍ വാട്‌സ് ആപ്പിന് സാധിച്ചിരുന്നു. എന്നാല്‍ 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' എന്ന സംവിധാനത്തില്‍ മെസേജ് ഡിലീറ്റഡ് എന്ന് മെസേജ് ലഭിക്കുന്നയാള്‍ക്ക് എഴുതിക്കാണിക്കുന്നത് ഈ ഫീച്ചറിന്റെ പോരായ്മയായിരുന്നു.


എന്നാല്‍ ഈ പോരായ്മകളെല്ലാം പരിഹരിച്ചാണ് വാട്ട്‌സ്ആപ്പ് പുത്തന്‍ ഫീച്ചര്‍ പുറത്തിറക്കുന്നത്. കൈവിട്ട മെസേജുകള്‍ തനിയെ മായ്ക്കാനുള്ള സൗകര്യമൊരുക്കുന്നതാണ് പുതിയ ഫീച്ചര്‍. അയച്ച മെസേജുകളെല്ലാം നിശ്ചിത സമയത്തിനുള്ളില്‍ ഡിലീറ്റാകുന്ന 'ഡിസപ്പിയറിംഗ് മെസേജസ്' എന്ന സംവിധാനമാണ് അവതരിപ്പിക്കുന്നത്.

രണ്ട് തരത്തിലുള്ള ടൈം ഓപ്ഷനുകളാകും ഉണ്ടാകുക. 5 മിനിട്ടും ഒരു മണിക്കൂറുമാകും സന്ദേശങ്ങള്‍ മാഞ്ഞുപോകാനുള്ള സമയ പരിധി. സമയം സെറ്റ് ചെയ്ത് വച്ചാല്‍ അയക്കുന്ന മെസേജുകള്‍(പേഴ്‌സണല്‍ മെസേജ്) തനിയെ അപ്രത്യക്ഷമാവും. ഗ്രൂപ്പുകളുടെ കാര്യത്തില്‍ സന്ദേശങ്ങള്‍ എത്ര നേരം പ്രദര്‍ശിപ്പിക്കണമെന്ന് അഡ്മിന്‍മാര്‍ക്ക് തീരുമാനിക്കാം. 'ഡിസപ്പിയറിംഗ് മെസേജസ്' ഓഫ് ചെയ്യാനും സെറ്റ് ചെയ്യാനും സെറ്റിങ്ങ്‌സില്‍ സംവിധാനമുണ്ടാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Technology, Whatsapp, News, Social Network, Feature, WhatsApp to soon introduce disappearing messages