Follow KVARTHA on Google news Follow Us!
ad

കശ്മീര്‍, ആള്‍ക്കൂട്ടക്കൊല, ഉന്നാവോ; കാമ്പസില്‍ പ്രകടനം നടത്തി പ്രധാനമന്ത്രിക്ക് കത്തയച്ച ദളിത്, പിന്നാക്ക വിദ്യാര്‍ത്ഥികളെ സര്‍വ്വകലാശാല പുറത്താക്കി; നൂറോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ നടപടി ആറുപേര്‍ക്കെതിരെ മാത്രം

കശ്മീര്‍, ആള്‍ക്കൂട്ടക്കൊല, ഉന്നാവോ വിഷയങ്ങളില്‍ കാമ്പസില്‍ പ്രകടനം National, Maharashtra, Mumbai, University, Student, Prime Minister, Message, Protest, News, Dismissal, Letter, Wardha Varsity Expels Six Students for Holding Protest, Writing Letter to PM Modi; Cites Poll Code
മുംബൈ: (www.kvartha.com 13.10.2019) കശ്മീര്‍, ആള്‍ക്കൂട്ടക്കൊല, ഉന്നാവോ വിഷയങ്ങളില്‍ കാമ്പസില്‍ പ്രകടനം നടത്തി പ്രധാനമന്ത്രിക്ക് കത്തയച്ച ദളിത്, പിന്നാക്ക വിദ്യാര്‍ത്ഥികളെ സര്‍വ്വകലാശാല പുറത്താക്കി. വാര്‍ധയിലെ മഹാത്മാഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയമാണ് ആറ് വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്. തെരഞ്ഞെടുപ്പ് ചട്ടം സംഘിച്ച് ധര്‍ണ്ണ നടത്തിയെന്ന് ആരോപിച്ചാണ് സര്‍വ്വകലാശാലയുടെ അസാധാരണ നടപടി.

നൂറോളം ആളുകള്‍ ധര്‍ണ്ണയില്‍ പങ്കെടുത്ത് പ്രധാനമന്ത്രിക്കുള്ള കത്തില്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ ദളിത്, പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കു നേരെ മാത്രമാണ് നടപടിയുണ്ടായതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
എം.ഫില്‍, പിഎച്ച്ഡി, ഡിപ്ലോമ വിദ്യാര്‍ഥികളാണ് പുറത്താക്കപ്പെട്ടത്.


ബിഎസ്പി നേതാവ് കന്‍ഷി റാമിന്റെ ചരമദിനമായ ഒക്ടോബര്‍ ഒമ്പതിനാണ് ധര്‍ണ്ണ നടത്തിയത്. പ്രധാനമന്ത്രിക്ക് കത്തയക്കുന്ന കാര്യം നേരത്തെ അറിയിച്ചിരുന്നു. സര്‍വ്വകലാശാലയുടെ എതിര്‍പ്പിനെ തുടര്‍ന്ന് കത്തയക്കാന്‍ ഔദ്യോഗികമായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ തീയ്യതി രേഖപ്പെടുത്തിയില്ലെന്ന് പറഞ്ഞ് സര്‍വ്വകലാശാല കത്ത് തള്ളി. തുടര്‍ന്ന് ഒക്ടോബര്‍ ഒമ്പതിന് വിദ്യാര്‍ത്ഥികള്‍ ധര്‍ണ്ണ നടത്തി. ഇതിന്റെ പേരിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Maharashtra, Mumbai, University, Student, Prime Minister, Message, Protest, News, Dismissal, Letter, Wardha Varsity Expels Six Students for Holding Protest, Writing Letter to PM Modi; Cites Poll Code