» » » » » » » » » » » സുരക്ഷാ മതില്‍ക്കെട്ട് ചാടിക്കടന്ന് സിംഹക്കൂട്ടില്‍ കയറി യുവതിയുടെ അതിമനോഹരമായ നൃത്തം; കണ്ടുനിന്നവരുടെ ചങ്കിടിപ്പ് കൂടി; ഏത് നിമിഷവും സിംഹത്തിന്റെ നഖങ്ങള്‍ക്കും പല്ലുകള്‍ക്കും യുവതി ഇരയാകും; നോക്കി നില്‍ക്കെ അത് സംഭവിച്ചു

ന്യൂയോര്‍ക്ക്: (www.kvartha.com 03.10.2019) മതില്‍ക്കെട്ട് ചാടിക്കടന്ന് സിംഹക്കൂട്ടില്‍ കയറി യുവതിയുടെ അതിമനോഹരമായ നൃത്തം. അത് കണ്ടുനിന്നവരുടെ ചങ്കിടിപ്പ് കൂട്ടി. ഏത് നിമിഷവും സിംഹത്തിന്റെ നഖങ്ങള്‍ക്കും പല്ലുകള്‍ക്കും യുവതി ഇരയാകും. കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ ബ്രോണ്‍ക്‌സ് മൃഗശാലയില്‍ ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.

സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ആഫ്രിക്കന്‍ സിംഹങ്ങളെ പാര്‍പ്പിച്ച അതിസുരക്ഷാ മേഖലയിലെ വേലി ചാടിക്കടന്നാണ് സിംഹക്കൂട്ടില്‍ കയറി യുവതി സിംഹത്തിന് മുന്നില്‍ നിന്ന് നൃത്തം ചെയ്തത്. ഐ ലവ് യൂ ബേബി എന്ന പാട്ടുപാടിയാണ് ചുവടുവെച്ചത്. യുവതിക്കൊപ്പമുണ്ടായിരുന്ന ആള്‍ ഇതെല്ലാം വീഡിയോയിലാക്കുകയും ചെയ്തു.

Video shows woman taunt lion and dance inside enclosure, New York, News, Humor, Lifestyle & Fashion, Dance, Woman, Video, America, World.

സിംഹത്തിന് തൊട്ടടുത്താണ് നില്‍ക്കുന്നതെന്ന യാതൊരു സങ്കോചമോ ഭയമോ യുവതിക്കുണ്ടായിരുന്നില്ല. കുട്ടികളടക്കം യുവതിയുടെ സാഹസികത കണ്ടുനില്‍ക്കുന്നുണ്ടായിരുന്നു. പിന്നീട് വീഡിയോ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. യുവതി തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നാണ് കരുതുന്നത്. സംഭവത്തെക്കുറിച്ച് മൃഗശാല അധികൃതര്‍ കൂടുതല്‍ വെളിപ്പെടുത്തലിന് തയ്യാറായില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുവതിയെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല.

അതേസമയം യുവതി മതില്‍ ചാടിക്കടന്ന സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. അതിഗുരുതരവും അപകടകരവുമായ കാര്യമാണ് യുവതി ചെയ്തതെന്നും യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മൃഗശാല അധികൃതര്‍ പറഞ്ഞു. യുവതിയുടെ സാഹസികതയെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Video shows woman taunt lion and dance inside enclosure, New York, News, Humor, Lifestyle & Fashion, Dance, Woman, Video, America, World.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal