Follow KVARTHA on Google news Follow Us!
ad

ചിരിപ്പിച്ച് സൈക്കോ കില്ലര്‍; ആളൂരിന്റെ നിയമ സഹായം ഫ്രീയാണെന്ന് കരുതിയാണ് വക്കാലത്ത് ഒപ്പിട്ട് നല്‍കിയതെന്ന് ജോളി

മാധ്യമപ്രവര്‍ത്തകരെയും വാര്‍ത്ത വീക്ഷിക്കുന്ന ജനങ്ങളെയും ചിരിപ്പിച്ച്Kerala, Kozhikode, News, Accused, Murder case, Advocate, Legal help, Thought it Was Free; Jolly Says About Aloor's Legal help
താമരശ്ശേരി: (www.kvartha.com 19.10.2019) മാധ്യമപ്രവര്‍ത്തകരെയും വാര്‍ത്ത വീക്ഷിക്കുന്ന ജനങ്ങളെയും ചിരിപ്പിച്ച് കൂടത്തായി കൊലക്കേസ് പ്രതി ജോളി. ആളൂരിന്റെ നിയമ സഹായം ഫ്രീയാണെന്ന് കരുതിയാണ് വക്കാലത്ത് ഒപ്പിട്ടു നല്‍കിയതെന്ന് ജോളി മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ ബന്ധുക്കള്‍ ആളൂരിനെ സമീപിച്ചെന്നു വിശ്വസിക്കുന്നില്ലെന്നും ജോളി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയതിന് ശേഷമാണ് ജോളി മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. പൊലീസിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെയാണ് വെള്ളിയാഴ്ച്ച മൂന്ന് പ്രതികളെയും കോടതിയില്‍ ഹാജരാക്കിയത്.


പൊലീസ് സാന്നിധ്യത്തില്‍ അല്ലാതെ ജോളിയുമായി സംസാരിക്കണമെന്ന് ബിഎ ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസ് അനുവദിച്ചില്ല. ഇതിനായി ശനിയാഴ്ച്ച കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അഭിഭാഷകര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kozhikode, News, Accused, Murder case, Advocate, Legal help, Thought it Was Free; Jolly Says About Aloor's Legal help